സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Sunday, August 14, 2022 12:42 AM IST
ആ​ല​ത്തൂ​ർ : കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​നു​പ​മ​മാ​യ നേ​ട്ട​ങ്ങ​ളു​ടെ പെ​രു​മ​യി​ൽ മി​ന്നി​ത്തി​ള​ങ്ങു​ന്ന ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും "അ​ഹിം​സ ലോ​ക​സ​മാ​ധാ​ന​ത്തി​ന്’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സിം​ബോ​സി​യ​വും ന​ട​ത്തി.

സ്കൂ​ൾ സ്ഥാ​പ​ക മാ​നേ​ജ​രും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര സാ​മൂ​ഹ്യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ആ​ദ​ർ​ശ​പു​രു​ഷ​നു​മാ​യി​രു​ന്ന സ്വാ​മി നി​ർ​മ്മ​ലാ​ന​ന്ദ യോ​ഗി​യു​ടെ 16-ാം സ​മാ​ധി വാ​ർ​ഷി​ക ദി​ന​മാ​യ ശ​നി​യാ​ഴ്ച കാ​ല​ത്ത് 10 മ​ണി​ക്ക് സ്കൂ​ളി​ൽ വ​ച്ച് 50-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

സു​പ്രീം​കോ​ട​തി ന്യാ​യാ​ധി​പ​ൻ ജ​സ്റ്റി​സ് വി.​ രാ​മ​സു​ബ്ര​ഹ്മ​ണ്യം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ച​ട​ങ്ങി​ൽ ആ​ല​ത്തൂ​ർ ര​മ്യ ഹ​രി​ദാ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മോ​ഹ​ന​ൻ അ​ഭി​ന​ന്ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി​എ​സ്എ​സ് എ​ജ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ സി.​ബാ​ല​ച​ന്ദ്ര​ൻ, ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഷൈ​നി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ശ്രീ​നി​വാ​സ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സാ​ബി​ർ, ബി​എ​സ്എ​സ് ബി​എ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​കെ.​എ​സ്. ബാ​ലാം​ബി​ക, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഡോ.​വി​ജ​യ​ൻ പി.​ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

50-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ആ​ർ​ട്ടി​സ്റ്റ് ഗ​ണേ​ഷ് ക​ട​വ​ല്ലൂ​ർ ക​ര​വി​രു​തി​ൽ പ​ണി​ക​ഴി​പ്പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ അ​നാ​ഛാ​ദ​നം ചെ​യ്തു.
ആ​ർ​ട്ടി​സ്റ്റു​മാ​രാ​യ രാ​ജേ​ഷ് രാ​മ​ൻ, ബി.​മു​ര​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ചു​മ​ർ​ചി​ത്രം, മ്യൂ​റ​ൽ ആ​ർ​ട്ട് വ​ർ​ക്കു​ക​ൾ എ​ന്നി​വ​യു​ടെ ലോ​കാ​ർ​പ്പ​ണ​വും ന​ട​ക്കും.

അ​ന്നേ ദി​വ​സം ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​ന് അ​ഹിം​സ ലോ​ക​സ​മാ​ധാ​ന​ത്തി​ന് എ​ന്ന വി​ഷ​യ​ത്തി​ൽ സിം​പോ​സി​യം ന​ട​ക്കും. സി​ന്പോ​സി​യ​ത്തി​ൽ കോ​സ്റ്റാ​റി​ക്ക​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ക്ലോ​ഡി​യോ ആ​ൻ​സോ​റി​ന, ഇ​ന്ത്യ​യു​ടെ ഗ്രീ​ൻ​മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന യൂ​ത്തി​ങ്ക് സ്ഥാ​പ​ക​ൻ ഡോ.​കെ. അ​ബ്ദു​ൽ ഘ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ൻ​മ​ന്ത്രി​യും ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ വി.​സി. ക​ബീ​ർ, പ്ര​മു​ഖ ഗാ​ന്ധി​യ​നും എം​എ​ൽ​എ​യു​മാ​യ കെ.​എ. ച​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കും. സ്വാ​മി നി​ർ​മ്മ​ലാ​ന​ന്ദ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. ബി​എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​തോ​ടെ തു​ട​ക്ക​മാ​കും.