അവധിക്കു നാട്ടിലേക്കു മടങ്ങാൻ വൻതിരക്ക്, ബ​സ് സൗ​ക​ര്യ​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Sunday, August 14, 2022 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ: മൂ​ന്ന് ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ അ​വ​ധി​യാ​യ​തി​നാ​ൽ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ തി​ര​ക്കേ​റി​യ​തി​നാ​ൽ മ​തി​യാ​യ ബ​സ് സൗ​ക​ര്യ​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.​

സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന് ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ​കീ​യ അ​വ​ധി​യാ​യി ആ​കെ മൂന്ന് ദി​വ​സ​മാ​ണ് ന​ല്​കി​യി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രും മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് ബ​സ് സൗ​ക​ര്യ​മി​ല്ല. ഇ​ത് ഉ​പ​യോ​ഗി​ച്ച് ഓ​മ്നി ബ​സു​ക​ളും ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്കി ക​ള​ക്ഷ​ൻ വേ​ട്ട​യ്ക്ക് ഇ​റ​ങ്ങി.​
ഓ​മ്നി ബ​സ് നി​ര​ക്കു​ക​ൾ പ​തി​വു​പോ​ലെ ര​ണ്ടും മൂ​ന്നും ത​വ​ണ കൂ​ടി.

പ്ര​ത്യേ​കി​ച്ച് ചെ​ന്നൈ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് 1000 രൂ​പ​യ്ക്ക് ഇ​പ്പോ​ൾ 2000 മു​ത​ൽ 3000 രൂ​പ വ​രെ​യാ​ണ്. ഇ​തു​മൂ​ലം ബ​ഡ്ജ​റ്റി​ൽ യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്.​ഉ​യ​ർ​ന്ന നി​ര​ക്ക് ന​ൽ​കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ സ​ർ​ക്കാ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കാ​ണ്. ഇ​തു​മൂ​ലം അ​ധി​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് അ​ധി​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.​കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് നാ​ൽ​പ്പ​തോ​ളം സ്പെ​ഷ​ൽ ബ​സു​ക​ൾ അ​ധി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ബ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​

കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്കും സേ​ല​ത്തേ​ക്കും മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യ​ത്തി​ന് ബ​സ് സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും ട്രി​ച്ചി, തേ​നി, മ​ധു​ര, നെ​ല്ലാ​യി, നാ​ഗ​ർ​കോ​വി​ൽ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ബ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.