വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണശ്രമം നടത്തിയ ദന്പതികൾ പിടിയിൽ
Sunday, August 14, 2022 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ : പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് വൃ​ദ്ധ​നെ കെ​ട്ടി​യി​ട്ട് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച ദ​ന്പ​തി​ക​ളെ പൊ​തു​ജ​നം പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കോ​യ​ന്പ​ത്തൂ​ർ വ​ട​വ​ള്ളി​ക്ക് അ​ടു​ത്ത പൊ​മ്മ​ന​ന്പ ലാ​യ​ത്തി​ൽ പെ​രി​യ​റ​യ​പ്പ​ൻ (76). രാ​ജ​മ്മാ​ൾ എ​ന്ന ഭാ​ര്യ​യും ഒ​രു മ​ക​നും ഒ​രു മ​ക​ളു​മു​ണ്ട്.

പെ​രി​യ​പ്പ​നും ഭാ​ര്യ രാ​ജ​മ്മാ​ളും ഒ​റ്റ​യ്ക്കാ​ണ് പൊ​മ്മ​നം പാ​ള​യ​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജ​മ്മാ​ൾ ഇ​ന്ന​ലെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി.​ആ സ​മ​യം പെ​രി​യ രാ​യ​പ്പ​ൻ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വ​ന്ന യു​വാ​വും യു​വ​തി​യും കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു. പെ​രി​യ രാ​യ​പ്പ​ൻ വെ​ള്ള​മെ​ടു​ക്കാ​ൻ വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ൾ ദ​ന്പ​തി​ക​ൾ പി​ന്തു​ട​ർ​ന്ന് അ​ക​ത്തേ​ക്ക് ക​യ​റി കെ​ട്ടി​യി​ട്ടു.​

പി​ന്നീ​ട് വീ​ട്ടി​ലെ ബ്യൂ​റോ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ഇ​രു​വ​രും അ​വി​ടെ നി​ന്ന് 2000 രൂ​പ എ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ആ ​സ​മ​യം വി​ദേ​ശ​ത്തേ​ക്ക് പോ​യ മ​ക​നും മ​രു​മ​ക​ളും നാ​ട്ടി​ലെ​ത്തി.​

കെ​ട്ടി​യി​ട്ട പെ​രി​യ രാ​യ​പ്പ​ൻ ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രെ​യും പി​ടി​കൂ​ടാ​ൻ ആം​ഗ്യം കാ​ണി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ യു​വാ​വി​നെ​യും യു​വ​തി​യെ​യും പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വ് വി​രു​ദു ന​ഗ​ർ സ്വ​ദേ​ശി ദി​നേ​ശ് കു​മാ​റാ​ണെ​ന്നും ഒ​പ്പ​മു​ള്ള യു​വ​തി ട്രി​ച്ചി സ്വ​ദേ​ശി ചെ​ൻ​ബാ​ഗ​വ​ല്ലി ആ​ണെ​ന്നും ക​ണ്ടെ​ത്തി. സോ​ഷ്യ​ൽ നെ​റ്റ്‌വ​ർ​ക്കിം​ഗ് സൈ​റ്റു​ക​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും സിം​ഗ​ന​ല്ലൂ​രി​ൽ പ്ര​ണ​യി​താ​ക്ക​ളാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വെ​ളി​പ്പെ​ടു​ത്തി.​

ഇ​വ​ർ നേ​ര​ത്തെ കോ​യ​ന്പ​ത്തൂ​ർ കു​നി​യ​മു​ത്തൂ​ർ ഭാ​ഗ​ത്ത് ഒ​രു വൃ​ദ്ധ​നെ കെ​ട്ടി​യി​ട്ട് 20,000 രൂ​പ വ​രെ ത​ട്ടി​യെ​ടു​ത്ത​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​രു​വ​രി​ൽ നി​ന്നും ഇ​രു​ന്പ് വ​ടി​യും ഇ​രു​ച​ക്ര വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.