ക​രി​ന്പ ക​ച്ചേ​രി​പ്പ​ടി​യി​ൽ ഗു​ഡ്സ് ഓ​ട്ടോ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം
Saturday, August 13, 2022 12:55 AM IST
ക​ല്ല​ടി​ക്കോ​ട് : ക​രി​ന്പ ക​ച്ചേ​രി​പ്പ​ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ഗു​ഡ്സ് ഓ​ട്ടോ മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന വി​യ്യ​ക്കു​റി​ശ്ശി ച​ക്കാ​ല​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ഷ​മീ​ർ (33), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ മ​ക​ൻ ഷ​ഹ​ബാ​സ് (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ ഇ​ട​ക്കു​ർ​ശി​യി​ൽ വ​ച്ച് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ജീ​പ്പി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.