അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​ക​മാ​യി ഒ​റ്റ​പ്പാ​ല​ത്തെ ഗാ​ന്ധി​പ്ര​തി​മ
Saturday, August 13, 2022 12:55 AM IST
ഒ​റ്റ​പ്പാ​ലം: നാ​ടാ​കെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം, അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​ക​മാ​യി ഗാ​ന്ധി പ്ര​തി​മ.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ പ​ഴ​യ കി​ണ​റ്റി​ൻ​ക​ര മൈ​താ​നി​യി​ൽ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ചി​ട്ടു​ള്ള രാ​ഷ്ട്ര​പി​താ​വി​ന്‍റെ​പ്ര​തി​മ​യാ​ണ് അ​നാ​ദ​രി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന​ത്.
പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ നി​ർ​മി​ച്ച ക​രി​ങ്ക​ൽ​ക്കെ​ട്ടി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു​പോ​വു​ക​യും ത​റ​യ്ക്ക് ചു​റ്റും നി​ർ​മി​ച്ച സ്റ്റീ​ൽ ച​ങ്ങ​ല​ക​ൾ പൊ​ട്ടി കി​ട​ക്കു​ക​യു​മാ​ണ്.
ച​ങ്ങ​ല ബ​ന്ധി​പ്പി​ച്ചി​രു​ന്ന സ്റ്റീ​ൽ കു​റ്റി​യും പ​റി​ഞ്ഞ് കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്.​ ക്വി​റ്റ് ഇ​ന്ത്യാ ദി​ന​ത്തി​നുമു​ന്പ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.
എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​നു മു​ന്പെ​ങ്കി​ലും ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്.