വിദ്യാർഥികളെ വലയിലാക്കുന്നവരെ കുടുക്കാൻ ഷാഡോ പോലീസ് രംഗത്ത്
Saturday, August 13, 2022 12:55 AM IST
ഒ​റ്റ​പ്പാ​ലം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ർധിച്ചു വ​രു​ന്ന ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും ല​ഹ​രി ക​ട​ത്തും ത​ട​യാ​ൻ പോ​ലീ​സി​ന്‍റെ "ആ​ക്ഷ​ൻ പ്ലാ​ൻ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ക​റ​ങ്ങി തി​രി​യു​ന്ന പൂ​വാ​ല​ൻ​മാ​രെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും കു​ടു​ക്കാ​നാ​ണ് ഒ​റ്റ​പ്പാ​ല​ത്ത് ഷാ​ഡോ പോ​ലീ​സി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് "ഓ​പ്പ​റേ​ഷ​ൻ ഫ്രീ​ക്ക​ൻ​സ്’ എ​ന്ന പേ​രി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ പൂ​വാ​ല​ശ​ല്യ​വും ല​ഹ​രി വി​ത​ര​ണ​വും ത​ട​യാ​നാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​വു​ന്ന​ത്.
സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം.​ സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ല​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് യൂ​ണി​ഫോ​മി​ല​ല്ലാ​തെ പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് പ​ദ്ധ​തി.
ഇ​ത്ത​ര​ത്തി​ൽ വ​രോ​ട് പ​രി​സ​ര​ത്തു നി​ന്ന് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
ന​ന്പ​ർ​പ്ലേ​റ്റ് ഇ​ള​ക്കി​മാ​റ്റി​യ ബൈ​ക്കി​ലെ​ത്തി വ​രോ​ട് സ്കൂ​ൾ പ​രി​സ​ര​ത്ത് ക​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​രെ​ന്ന് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രി​ൽ നി​ന്ന് 6000 രൂ​പ പി​ഴ​യീ​ടാ​ക്കി. വ​രോ​ട്, ചു​ന​ങ്ങാ​ട്, കോ​ത​കു​റി​ശി, ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം, വാ​ണി​യം​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
എ​എ​സ്ഐ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് പോ​ലീ​സു​കാ​രാ​ണ് യൂ​ണി​ഫോ​മി​ല​ല്ലാ​തെ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ ന​ട​ത്തു​ന്ന​ത്.
വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗ​വും ല​ഹ​രി ക​ട​ത്തും വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ത്വ​ര ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.