ക​ര​ടി​യോട്ടിൽ കാ​ട്ടാ​ന​ക​ളെ തു​ര​ത്തുന്ന വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം വി​ഫ​ലം
Saturday, August 13, 2022 12:55 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വ​ഴാം​കു​ന്ന് മേ​ഖ​ല​യി​ലെ ജ​ല​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം വി​ഫ​ലം. ഇ​ന്ന​ലെ ക​ര​ടി​യോ​ട് ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ചു.
താ​ളി​യി​ൽ അ​ബ്ബാ​സ്, അ​റ​ക്ക​ൽ ജോ​യ് എ​ന്നി​വ​രു​ടെ തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളു​മാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച്ച ചെ​ന്നീ​രി ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​ങ്ങ​ൾ ത​ന്പ​ടി​ച്ചി​രു​ന്ന​ത്. ചെ​ന്നീ​രി​ക്ക് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലെ തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളു​മാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ നൂ​റോ​ളം വ​രു​ന്ന വ​നം​വ​കു​പ്പ്, പോ​ലീ​സ്, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘം കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കാ​ട്ടാ​ന​ക​ൾ കാ​ട് ക​യ​റി​യി​ട്ടി​ല്ല.