വിളയോടിയിൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Saturday, August 13, 2022 12:55 AM IST
ചി​റ്റൂ​ർ: വി​ള​യോ​ടി പു​ഴ​പ്പാ​ലം​വ​ള​വു റോ​ഡി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തികൾക്കും കു​ഞ്ഞി​നും പ​രി​ക്കേറ്റു. ​സ​മീ​പ​വാ​സി​ക​ൾ പ​രി​ക്കേ​റ്റ​വ​രെ വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ള​യോ​ടി തി​രു​വ് പാ​ത​യി​ൽ നി​ന്നും ശോ​ക​നാ​ശി​നി പു​ഴ​വ​രേ​യും റോ​ഡി​നു വി​സ്താ​ര​ക്കു​റ​വാ​ണു​ള്ള​ത്. വൈ​ദ്യു​തി കേ​ബി​ളി​ടു​ന്ന കു​ഴി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ മൂ​ടാ​ത്ത​തു ഇ​തു വ​ഴി വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട ഭീ​ഷ​ണ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പു​ഴ​പ്പാ​ലം വ​ണ്ടി​ത്താ​വ​ളം ആ​റ​ര കി​ലോ​മീ​റ്റ​ർ പാ​ത വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കാ​ൻ ര​ണ്ടു വ​ർ​ഷം മു​ൻ​പ് തീ​രു​മാ​നി​ച്ചി​രു​ന്നു ഇ​തി​നാ​യി റോ​ഡ് സ​ർ​വേ​യും ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് പൂ​ർ​ത്തി​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രേ​യും ന​വീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചിട്ടില്ല.