ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും ല​ക്ഷ​ങ്ങ​ളു​ടെ പ​ണി​ക​ൾ
Saturday, August 13, 2022 12:55 AM IST
വ​ട​ക്ക​ഞ്ചേ​രി: ടോ​യ്‌​ല​റ്റി​നും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു​മാ​യി 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​തി​നു പി​ന്നാ​ലെ വീ​ണ്ടും ല​ക്ഷ​ങ്ങ​ളു​ടെ പ​ണി​ക​ൾ ത​കൃ​തി.
വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ചെ​റു​പു​ഷ്പം ജം​ഗ്ഷ​നി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യു​ള​ള പ​ണി​ക​ൾ പി​ന്നേ​യും ന​ട​ക്കു​ന്ന​ത്.
ഏ​ഴുവ​ർ​ഷം മു​ന്പാ​ണ് 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നാ​ല് ഇ -​ടോ​യ്‌​ല​റ്റു​ക​ൾ പ​ണി​ത​ത്. ഇ​തി​നൊ​പ്പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ വേ​റെ 15 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു.
വി​സ്മ​യി​പ്പി​ച്ചാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം രൂ​പ​പ്പെ​ടു​ത്തി​യ ഇ- ​ടോ​യ്‌​ല​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
ഏ​താ​നും ആ​ഴ്ച​ക​ൾ മാ​ത്രം പ്ര​വ​ർ​ത്തി​ച്ച ഇ- ​ടോ​യ്‌​ല​റ്റി​ൽ പി​ന്നെ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങു​ന്ന സ്ഥി​തി​യാ​യി. ഉ​ള്ളി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പു​റ​ത്തു​ക​ട​ക്കാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​ക്കി​ട​ന്ന് പ​ല​പ്പോ​ഴും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഡോ​ർ പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യി​രു​ന്ന​ത്. ഈ ​സ്ഥി​തി തു​ട​ർ​ന്ന​തോ​ടെ ഇ- ​ടോ​യ്‌​ല​റ്റ് കാ​ണു​ന്പോ​ൾ ത​ന്നെ പി​ന്നെ യാ​ത്ര​ക്കാ​ർ​ക്ക് പേ​ടി​യാ​യി.
വ​ർ​ഷ​ങ്ങ​ൾ ഏ​റെ ടോ​യ്‌​ല​റ്റു​ക​ൾ ടൗ​ണി​ലെ നോ​ക്കു​കു​ത്തി​യാ​യി നി​ന്നു. ഇ​പ്പോ​ൾ അ​ധി​കൃ​ത​ർ​ക്ക് സു​ബോ​ധം വ​ന്നു.​ഇ- ടോ​യ്‌​ല​റ്റു​ക​ളെ​ല്ലാം പൊ​ളി​ച്ചു നീ​ക്കി സാ​ധാ​ര​ണ ടോ​യ്‌​ല​റ്റു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.
പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ നി​ന്നും വി​ട്ടു​കൊ​ടു​ത്ത അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഇ-​ടോ​യ്്‌​ല​റ്റും ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ചി​രു​ന്ന​ത്.
ഇ​പ്പോ​ൾ ഇ​തി​നു മു​ക​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ട്ര​സ് വ​ർ​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ണി​ക​ളെ​ല്ലാം ക​ഴി​ഞ്ഞു വ​രു​ന്പോ​ൾ ടോ​യ്‌​ല​റ്റി​നും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു​മാ​യി ചെ​ല​വ​ഴി​ച്ച തു​ക അ​ര കോ​ടി​യി​ൽ​പ​ര​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.
ഇ​ത്ത​ര​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ഏ​റെ പാ​ഴാ​ക്കു​ന്പോ​ഴും പ​രി​ശോ​ധ​ന​ക​ളോ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളോ ഇ​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.