എ​ക്സൈ​സ് ഓ​ണം സ്പെ​ഷൽ ഡ്രൈ​വ്; ക​ണ്‍​ട്രോ​ൾ റൂം ​തു​ട​ങ്ങി
Saturday, August 13, 2022 12:53 AM IST
പാ​ല​ക്കാ​ട്: ഓ​ണ​ക്കാ​ല​ത്ത് സ്പി​രി​റ്റ് ക​ട​ത്ത്, അ​ന​ധി​കൃ​ത മ​ദ്യ നി​ർ​മ്മാ​ണം​വി​ൽ​പ്പ​ന, വ്യാ​ജ​വാ​റ്റ്, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് എ​ന്നി​വ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പ് സെ​പ്റ്റം​ബ​ർ 12 വ​രെ ജി​ല്ല​യി​ൽ സ്പെ​ഷ്യ​ൽ ഡ്രൈ​വ് ന​ട​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ല​ഹ​രി കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 0491 2505897 എ​ന്ന ന​ന്പ​റി​ലും ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 1800 4252 919 ലും ​പ​രാ​തി​ക​ൾ അ​റി​യി​ക്കാ​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീഷ​ണ​ർ അ​റി​യി​ച്ചു.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, പാ​ല​ക്കാ​ട്: 04912 539260, ചി​റ്റൂ​ർ: 04923 222272, ആ​ല​ത്തൂ​ർ: 04922 222474, മ​ണ്ണാ​ർ​ക്കാ​ട്: 04924 225644, ഒ​റ്റ​പ്പാ​ലം 04662 244488, എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡ്, പാ​ല​ക്കാ​ട്: 04912 526277എ​ന്നീ ന​ന്പ​റു​ക​ളി​ലും പ​രാ​തി​ക​ൾ അ​റി​യി​ക്കാം.