കെപിഎ​സ്ടിഎ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Saturday, August 13, 2022 12:53 AM IST
മ​ണ്ണാ​ർ​ക്കാ​ട്: 25 വ​ർ​ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെപിഎ​സ്ടിഎ മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ് ധ​ർ​ണ്ണ ന​ട​ത്തി.1:40 അ​നു​പാ​തം പി​ൻ​വ​ലി​ച്ച് 1:45 അ​നു​പാ​തം ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ നി​ര​വ​ധി അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കുമെന്നും ഈു അ​വ​സ്ഥ ഇ​ല്ലാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ജ​യ​പ്ര​കാ​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ. ​രാ​മ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​സീ​സ് ഭീ​മ​നാ​ട്, ജി. ​രാ​ജ​ല​ക്ഷ്മി, പി .കെ. അ​ബ്ബാ​സ്, എം. ​വി​ജ​യ​രാ​ഘ​വ​ൻ, പി.വി. ശ​ശി​ധ​ര​ൻ, ഹ​ബീ​ബു​ള്ള അ​ൻ​സാ​രി, ബി​ജു ജോ​സ്, പി ​മ​നോ​ജ് ച​ന്ദ്ര​ൻ, പി.ജി. ദേ​വ​രാ​ജ​ൻ, ഡോ. ​എ​ൻ.വി. ​ജ​യ​രാ​ജ​ൻ, പി.എം ശ്രീ​കാ​ന്ത്, ആ​ർ. ജ​യ​മോ​ഹ​ൻ, വി. ​നൗ​ഷാ​ദ് ബാ​ബു, എ. ​വി​നീ​ത്, യു.കെ ബ​ഷീ​ർ, പി. ​ര​മ, ടി. ​രാ​ധി​ക, ബി​ന്ദു പി. ​ജോ​സ​ഫ്, കെ. ​വി​നീ​ത ഗി​രീ​ഷ് ലാ​ൽ ഗു​പ്ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.