ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ദേ​ശീ​യ​പ​താ​ക ന​ൽ​കി ക്ഷീ​ര​സം​ഘം
Saturday, August 13, 2022 12:53 AM IST
വ​ണ്ടി​ത്താ​വ​ളം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 13 മു​ത​ൽ 15 വ​രെ എ​ല്ലാ വീ​ടു​ക​ളി​ലും ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ഉ​റ​പ്പാ​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ദേ​ശീ​യ​പ​താ​ക ന​ൽ​കി മാ​തൃ​ക​യാ​കു​ക​യാ​ണ് പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ വി​ള​യോ​ടി ക്ഷീ​ര​സം​ഘം. പോ​സ്റ്റോ​ഫീ​സി​ൽ നി​ന്നും മ​റ്റ് സ​ർ​ക്കാ​ർ എ​ജെ​ൻ​സി​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച​താ​ണ് ഉ​പ​ജീ​വ​ന​ത്തി​ന് പ​ശു​ക്ക​ൾ വ​ള​ർ​ത്തി ഇ​പ്പോ​ൾ പാ​ലൊഴി​ക്കു​ന്ന നൂ​റ്റ​ന്പ​തോ​ളം സൊ​സൈ​റ്റി ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ ഉ​യ​രു​ക.
ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​രി​ൽ നി​ന്ന് നേ​രി​ട്ട് പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ച്ച് ഓ​ണ​ക്കാ​ല​ത്ത് ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ​ച്ച​ക്ക​റി​കി​റ്റു​ക​ളും ബോ​ണ​സും കാ​ലി​ക​ൾ​ക്ക് വൈ​ക്കോ​ലും സ​ബ്സി​ഡി വി​ല​യി​ൽ കാ​ലി​തീ​റ്റ​യും ന​ൽ​കി മാ​തൃ​ക കാ​ണി​ച്ചി​രു​ന്ന​താ​ണ്. ഈ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ള​യോ​ടി മി​ൽ​ക്ക് പ്രൊ​ഡ്യൂ​സേഴ്സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം സെ​ക്ര​ട്ട​റി ആ​ർ.​ ഷി​ബു അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
ക്വി​സ് മ​ത്സ​ര​വും സെ​മി​നാ​റും
മു​ണ്ടൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ണ്ടൂ​ർ എംഇഎ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ക്വി​സ് മ​ത്സ​ര​വും സെ​മി​നാ​റും ന​ട​ത്തി. കേ​ര​ളാ പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​ വി​ജ​യ​കു​മാ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ ചെ​യ്തു.