അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, August 13, 2022 12:53 AM IST
പാ​ല​ക്കാ​ട്: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ലും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ ശ​ക്ത​മാ​യി ആ​ഹ്വാ​നം ചെ​യ്ത് കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക ു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര പ്ര​ശ്ന​മാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണം.​ഇ​തു ത​ട​യാ​ൻ വേ​ണ്ടി സ്വീ​ക​രി​ക്കാ​വു​ന്ന പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണം. ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക, വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ക, രാ​സ​വ​ളം വി​ല​വ​ർ​ധ​ന ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സി​പി​ഐ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്.
ബ​ഫ​ർ​സോ​ണ്‍ ഉ​ൾ​പ്പെ​ടെ ക​ർ​ഷ​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണം. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​തു കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്ക​ണം. അ​ജ്ഞ​ത​യും വി​ഷ​യ​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ത്ത​തും വ​ന്യ​ജീ​വി ആ​ക്ര​മ​ണ കാ​ര്യ​ത്തി​ലും ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ലും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​ാസം​ഗ​ിക​ർ പ​റ​ഞ്ഞു.
കി​സാ​ൻ സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ ശി​വ​ദാ​സ്, സെ​ക്ര​ട്ട​റി പൊ​റ്റ​ശേ​രി മ​ണി​ക​ണ്ഠ​ൻ, ഡി.​ര​വി അ​ട്ട​പ്പാ​ടി, കെ.​എ​ൻ.​ മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.