പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ദേ​ശീ​യപ​താ​ക വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ​ക്ക് നി​രാ​ശ
Saturday, August 13, 2022 12:53 AM IST
ഷൊ​ർ​ണൂ​ർ: പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ദേ​ശീ​യ പ​താ​ക വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ​ക്ക് ഫ​ലം നി​രാ​ശ. ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ചു വീ​ടാ​കെ ദേ​ശീ​യ പ​താ​ക​ക​ൾ ഉ​യ​ർ​ത്ത​ണ​മെ​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​തി​നാ​വ​ശ്യ​മാ​യ ദേ​ശീ​യ പ​താ​ക​ക​ൾ പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​യ​ത് പ​രി​മി​ത​മാ​യ പ​താ​ക​ക​ൾ മാ​ത്രം. വി​ല്പ​ന​യ്ക്ക് എ​ത്തി​യ പ​താ​ക​ക​ൾ മൊ​ത്ത​മാ​യി ചി​ല​ർ വാ​ങ്ങി​ക്കൊ​ണ്ടു പോ​യ​തോ​ടെ ദേ​ശീ​യ പ​താ​ക അ​ന്വേ​ഷി​ച്ചെ​ത്തി​യ ആ​ളു​ക​ളോ​ട് പോ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ മ​റു​പ​ടി പ​റ​ഞ്ഞു മ​ടു​ത്തു. പ​താ​ക ഇ​ല്ലെ​ന്ന മ​റു​പ​ടി കേ​ട്ട ചി​ല​ർ ക്ഷു​ഭി​ത​രാ​വു​ക​യും ചെ​യ്തു.
ഒ​ട്ടു​മി​ക്ക പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും ദേ​ശീ​യ പ​താ​ക​ക​ൾ ചൂ​ട​പ്പം പോ​ലെ വി​റ്റ​ഴി​ഞ്ഞു.
എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും വാ​ങ്ങി​യ പ​താ​ക​ക​ൾ ചി​ല​ർ അ​മി​ത​വി​ല​ക്ക് മ​റി​ച്ചു വി​റ്റ​താ​യും ആ​ക്ഷേ​പം ഉ​ണ്ട്. ദേ​ശീ​യ പ​താ​ക​ക​ൾ പോ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ മൊ​ത്ത​മാ​യി വി​ൽ​പന ന​ട​ത്തി​യ​ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​വ​രു​ത്തി. പൊ​തു വി​പ​ണി​യി​ൽ 150 ഉം 200 ഉം ​രൂ​പ വി​ല​വ​രു​ന്ന ദേ​ശീ​യ പ​താ​ക​ക​ൾ 25 രൂ​പ​യ്ക്കാ​ണ് പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ വ​ഴി വി​ല്പ​ന ന​ട​ത്തു​ന്ന​ത്.
എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് പ​താ​ക​ക​ൾ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത പ​രാ​ജ​യ​പ്പെ​ട്ടു. പോ​സ്റ്റോ​ഫീ​സി​ൽ എ​ത്തി​യ ചി​ല​ർ ജീ​വ​ന​ക്കാ​രു​മാ​യി കൊ​ന്പ് കോ​ർ​ത്ത് മേ​ല​ധി​കാ​രി​ക​ളെ വി​ളി​ച്ച് പ​രാ​തി പ​റ​യു​ന്ന സം​ഭ​വം വ​രേ​യു​ണ്ടാ​യി.
എ​ല്ലാ വീ​ടു​ക​ളി​ലും ഈ ​മാ​സം 13 മു​ത​ൽ 15 വ​രെ ദേ​ശീ​യ പ​താ​ക​ക​ൾ ഉ​യ​ർ​ത്താ​ൻ വ്യാ​പ​ക​മാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​ണ് ദേ​ശീ​യ പ​താ​ക​ക​ൾ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.
ഭൂ​രി​ഭാ​ഗം പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും ദേ​ശീ​യ പ​താ​ക​ക​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്.