താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ് മ​ലി​ന​ജ​ലം റോ​ഡി​ലേക്കൊഴു​കു​ന്നു
Saturday, August 13, 2022 12:53 AM IST
ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്ന് സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ് മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കൊ​ഴു​കു​ന്നു. ഹോ​സ്പി​റ്റ​ലി​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള മ​ന്നം മെ​മ്മോ​റി​യാ​ൽ സ്കൂ​ൾ, പ​രി​സ​ര​ങ്ങ​ളി​ൽ തി​ങ്ങി​പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം വ​ലി​യ ബു​ദ്ധി​മു​ട്ടും പ്ര​യാ​സ​ങ്ങ​ളും വ​രു​ത്തി കൊ​ണ്ടാ​ണ് മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് പ​ര​ന്നൊ​ഴു​കു​ന്ന​ത്. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം മൂ​ലം ഇ​തു വ​ഴി ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക ളു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും പ​രാ​തി.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ ചോ​ർ​ച്ച ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഒ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മു​ന്പും ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും, സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ​ന്നു​മാ​ണ് വ്യാ​പ​ക​മാ​യു​യ​ർ​ന്നി​രി​ക്കു​ന്ന പ​രാ​തി.​

മു​ന്പ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ടാ​ങ്കി​ന്‍റെ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​തു വ​ഴി​യു​ള്ള കാ​ൽ​ന​ട യാ​ത്ര​യാ​ണ് ഏ​റെ ദു​രി​ത​മാ​കു​ന്ന​ത്. ഏ​താ​നും മാ​സം മു​ൻ​ന്പ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യ ടാ​ങ്ക് വീ​ണ്ടും ത​ക​രാ​റി​ലാ​യ​ത് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രേ​യും ക​ഷ്ട​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.