അ​നു​മോ​ദ​ന സ​ദ​സും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു
Friday, August 12, 2022 12:47 AM IST
നെന്മാറ : നെന്മാറ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ അ​നു​മോ​ദ​ന സ​ദ​സും ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ആ​ർ.​അ​ശോ​ക് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് ഡി​വൈ​എ​സ്പി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. മാ​ർ​ക്കു​ക​ള​ല്ല ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത വി​ജ​യ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​തെ​ന്നും സ്വാ​ഭാ​വ രൂ​പീ​ക​ര​ണ​ത്തോ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​മാ​ണ് ഓ​രോ വ്യ​ക്തി​യെ​യും ജീ​വി​ത​ത്തി​ന്‍റെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കു​ന്ന​തെ​ന്നും അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ കു​ട്ടി​ക​ളോ​ടാ​യി ആ​ർ.​അ​ശോ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി​എ​ൽ​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാറ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ല​ക്കാ​ട് ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ് കോ​ള​ജ് ഡ​യ​റ​ക്ട​ർ സു​രേ​ഷ് ബാ​ബു ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​നു നേ​തൃ​ത്വം ന​ല്കി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും ഡ​ൽ​ഹി ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​യു​മാ​യ ര​ശ്മി, ഹെ​ഡ്മി​സ്ട്ര​സ് ജ​യ​ശ്രീ, എം.​വി​വേ​ഷ്, പി.​ആ​ർ. അ​നി​ൽ​കു​മാ​ർ, കെ.​അ​നി​ത, ആ​ർ.​സ​ജി​ത്, ഹ​രി കി​ള്ളി​ക്കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.