ചി​റ്റൂ​ർ കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി​ ഘോ​ഷ​യാ​ത്ര
Friday, August 12, 2022 12:47 AM IST
ചി​റ്റൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് ചി​റ്റൂ​ർ കോ​ള​ജ് പ്ലാ​റ്റി​നം ജു​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാ​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി. കോ​ള​ജ് ആ​ദ്യ​കാ​ല​ത്ത് താ​ല്ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച വി​ക്ടോ​റി​യ ഗേ​ൾ​സ് സ്ക്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മ്മം സാ​ഹി​ത്യ​കാ​ര​ൻ വൈ​ശാ​ഖ​ൻ മാ​ഷ് നി​ർ​വ​ഹി​ച്ചു.

കോ​ള​ജി​ലെ പ​തി​ന​ഞ്ച് വ​കു​പ്പു​ക​ളി​ലെ ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ല​ധി​കം വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ തെ​യ്യം, തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, ക​ഥ​ക​ളി, ഓ​ട്ടം​തു​ള്ള​ൽ, മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം, ക​രി​ങ്കാ​ളി, ഭ​ര​ത​നാ​ട്യം, കു​തി​ര​ക​ളി എ​ന്നി​വ അ​ണി​നി​ര​ന്നു. ക​ലാ​രൂ​പ​ങ്ങ​ളെ കൂ​ടാ​തെ മ​ഹാ​ത്മാ ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, അം​ബേ​ദ്ക്ക​ർ, പെ​രി​യാ​ർ, ഭാ​ര​തി​യാ​ർ, ക​ണ്ണ​കി, അ​രി​സ്ടോ​ട്ടി​ൽ എ​ന്നി​വ​രു​ടെ പ്ര​ച്ഛ​ന്ന വേ​ഷ​വും വി​വി​ധ ടാ​ബ്ലോ​ക​ളും ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.
രാ​വി​ലെ പ​ത്തു​മ​ണി മു​ത​ൽ ഒ​രു​മ​ണി​വ​രെ നീ​ണ്ട ഘോ​ഷ​യാ​ത്ര​യി​ൽ ക​ന​ത്ത മ​ഴ​യി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​വേ​ശ​പൂ​ർ​വം മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം അ​ണി​നി​ര​ന്നു.

ഘോ​ഷ​യാ​ത്ര​യ്ക്ക് ശേ​ഷം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത, ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ഫ​യ​ർ​ഫോ​ഴ്സ്, താ​ലൂ​ക്കാ​ശു​പ​ത്രി, പോ​ലീ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും ഘോ​ഷ​യാ​ത്ര​യ്ക്കു​ണ്ടാ​യി. കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഡോ.​വി.​കെ. അ​നു​രാ​ധ, ചി​റ്റൂ​ർ ഗേ​ൾ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ടി.​ഗി​രീ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് കെ.​ജി. ബി​നി​ത, മ​ദ​ർ പി​ടി​എ യു.​പ്രി​യ, കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ ഡോ.​കെ. ബേ​ബി, ഡോ.​ടി. റെ​ജി, ഡോ.​സോ​ജ​ൻ ജോ​സ്, ഡോ.​മ​നു ച​ക്ര​വ​ർ​ത്തി, ഡോ.​റി​ച്ചാ​ർ​ഡ് സ്ക​റി​യ, ഡോ.​എം. നാ​രാ​യ​ണ പ്ര​സാ​ദ്, കെ.​പ്ര​ദീ​ഷ്, സി.​ജ​ഗ​ന്നാ​ഥ​ൻ, പ്ലാ​റ്റി​നം ജൂ​ബി​ലി ക​ണ്‍​വീ​ന​ർ ഡോ.​പി. മു​രു​ഗ​ൻ, വി​ദ്യാ​ർ​ത്ഥി​ക​ളാ​യ എം.​ഫ​യ​സ്, കെ.​ജി​ഷ്ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു.