വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ വാ​ർ​ഡു​ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യി പ​രാ​തി
Friday, August 12, 2022 12:47 AM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ വാ​ർ​ഡു​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ സി​പി​എം ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. പ്ര​തി​പ​ക്ഷ മെ​ന്പ​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ വി​ക​സ​നം ന​ട​ത്താ​തെ സി​പി​എം ഭ​ര​ണ​സ​മി​തി സ്വ​ജ​ന​പ​ക്ഷ​പാ​തം

കാ​ണി​ക്കു​ക​യാ​ണെ​ന്നും വി​ക​സ​ന കാ​ര്യ​ത്തി​ൽ നീ​തി​പൂ​ർ​വ​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ൽ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ഭ​ര​ണ സ​മി​തി യോ​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്നും യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​രാ​യ പ്ര​കാ​ശ​ൻ, പി.​മ​നോ​ജ് കു​മാ​ർ, ഓ​മ​ന എ​ന്നി​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ വാ​ർ​ഡി​ലും വി​ക​സ​ന പ്ര​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ണ് മു​ന്നോ​ട്ട് പോ​യ​തെ​ന്ന് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

ഭ​ര​ണ സ​മി​തി 2021-22 വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ ആ ​വ​ർ​ഷം ത​ന്നെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നി​രി​ക്കെ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​തെ ഒ​രു കോ​ടി​യോ​ളം തു​ക ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് മൂ​ലം ഈ ​വ​ർ​ഷ​ത്തെ തു​ക കു​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കെ​ട്ടി​ട നി​കു​തി പി​രി​വ് തു​ട​ങ്ങി​യ​വ​യി​ൽ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം പു​റ​കോ​ട്ട് പോ​യി.

സാ​ധാ​ര​ണ​ക്കാ​ര​ന് ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ നാ​ലും അ​ഞ്ചും ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും പ്ര​തി​പ​ക്ഷ മെ​ന്പ​ർ​മാ​ർ ഉ​ന്ന​യി​ക്കു​ന്നു. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ത​രൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​സ​ഹ​ദ് പ​റ​ഞ്ഞു.