യു​വ​തി​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന കേ​സി​ൽ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു
Friday, August 12, 2022 12:42 AM IST
ആ​ല​ത്തൂ​ർ : ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യ യു​വ​തി​യെ പ്ര​ണ​യ പ​ക​യെ​ത്തു​ട​ർ​ന്ന് ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു. അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം അ​ണ​ക്ക​പ്പാ​റ ചീ​ക്കോ​ട് വീ​ട്ടി​ൽ സു​ജീ​ഷ് (27)നെ​യാ​ണ് ആ​ല​ത്തൂ​ർ കോ​ട​തി റി​മാ​ന്‍റ് ചെ​യ്ത​ത്.
ചി​റ്റി​ല​ഞ്ചേ​രി കോ​ന്ന​ല്ലൂ​ർ ശി​വ​ദാ​സ​ന്‍റെ​യും ഗീ​ത​യു​ടെ​യും മ​ക​ൾ സൂ​ര്യ​പ്രി​യ (24) ആ​ണ് ബു​ധ​നാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്.