സം​സ്ഥാ​ന പാ​ത​യി​ലെ കു​ഴി​യ​ട​ച്ച് വ​നി​താ ന​ഗ​ര​സ​ഭാം​ഗം
Friday, August 12, 2022 12:42 AM IST
ഒ​റ്റ​പ്പാ​ലം: സം​സ്ഥാ​ന പാ​ത​യി​ൽ രാ​ത്രി വ​ക വെ​ക്കാ​തെ വ​നി​താ ന​ഗ​ര​സ​ഭാം​ഗ​ത്തി​ന്‍റെ കു​ഴി​യ​ട​ക്ക​ൽ. കു​ഴി​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കൊ​പ്പം വി​വാ​ദ​ങ്ങ​ളു​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി സം​സ്ഥാ​ന പാ​ത​യി​ൽ പാ​ല​പ്പു​റം ശാ​ന്തി നി​ല​യം ഭാ​ഗ​ത്ത് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാം​ഗം കെ.​പ്ര​സീ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ള​ട​ക്ക​ൽ ന​ട​ന്ന​ത്. റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ര​ട​ക്കം നി​ര​വ​ധി പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

കു​ഴി​ക​ള​ട​ച്ച് അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ളും നാ​ട്ടു​കാ​രും അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കു​ഴി​യി​ൽ ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടു കൂ​ടി​യാ​ണ് മ​റ്റാ​രെ​യും പ്ര​തീ​ക്ഷി​ക്കാ​ൻ നി​ല്ക്കാ​തെ പ്ര​സീ​ദ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും കു​ഴി​ക​ള​ട​ക്കാ​ൻ സ്വ​യം ഇ​റ​ങ്ങി തി​രി​ച്ച​ത്. വാ​ഹ​ന തി​ര​ക്ക് കു​റ​വാ​കു​മെ​ന്ന​തി​നാ​ലാ​ണ് ശ്ര​മ​ദാ​ന​ത്തി​ന് രാ​ത്രി ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​സീ​ദ പ​റ​ഞ്ഞു. ഇ​രു​ട്ടി​നെ വ​ക​വെ​ക്കാ​തെ കു​ഴി​ക​ള​ട​ക്കാ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന യു​വ​തി​യേ ക​ണ്ട് വാ​ഹ​ന​യാ​ത്ര​ക്കാ​രും ആ​ദ്യ​മൊ​ന്ന​ന്പ​രു​ന്നു. യാ​ത്ര​ക്കാ​രി​ൽ പ​ല​രും വാ​ഹ​നം നി​ർ​ത്തി അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചാ​ണ് പ്ര​സീ​ദ​യെ​യും കൂ​ട്ടു​കാ​രെ​യും ക​ട​ന്നു പോ​യ​ത്.