നെ​ല്ലി​യാ​ന്പ​തി പ​കു​തി​പ്പാ​ല​ത്ത് പ​നി ക്ലി​നി​ക്
Thursday, August 11, 2022 12:15 AM IST
നെ​ല്ലി​യാ​ന്പ​തി: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലെ നി​വാ​സി​ക​ൾ​ക്ക് വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കു​ക, എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ക എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​കാ​ട്ടി​യി​ൽ നി​ന്നും 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന പ​കു​തി​പാ​ലം പ്ര​ദേ​ശ​ത്ത് പ​നി ക്ലി​നി​ക് ന​ട​ത്തി.
പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​പി. ല​ക്ഷ്മി പ​കു​തി പാ​ലം നി​വാ​സി​ക​ളെ പ​രി​ശോ​ധി​ച്ചു മ​രു​ന്നു ന​ല്കി. പ​രി​ശോ​ധ​ന​യ്ക്ക് പു​റ​മേ എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ആ​ശാ​വ​ർ​ക്ക​ർ സ​ജീ​ന, സോ​ഷ്യ​ൽ വ​ർ​ക്ക് സ​തീ​ഷ് എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലാ​ണ് പ​കു​തി പാ​ലം എ​സ്റ്റേ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.