കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്കു അം​ഗീ​കാ​രം
Thursday, August 11, 2022 12:15 AM IST
കു​മ​രം​പു​ത്തൂ​ർ : കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. 142 പു​തി​യ പ​ദ്ധ​തി​ക​ളും 74 സ്പി​ൽ ഓ​വ​ർ പ​ദ്ധ​തി​ക​ളി​ലു​മാ​യി 12.79 കോ​ടി രൂ​പ അ​ട​ങ്ക​ലാ​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ ല​ക്ഷ്മി​ക്കു​ട്ടി അ​റി​യി​ച്ചു.
ഉ​ത്പാ​ദ​ന, സേ​വ​ന, പ​ശ്ചാ​ത്ത​ല, മേ​ഖ​ല​ക​ളി​ലും വി​വി​ധ പ്രൊ​ജ​ക്ടു​ക​ൾ​ക്കും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​ക്ക് പ്ര​ധാ​ന്യം ന​ല്കി. സേ​വ​ന മേ​ഖ​ല​യി​ൽ പാ​ർ​പ്പി​ടം, അ​ങ്ക​ണ​വാ​ടി പോ​ഷ​ക​ഹാ​രം, സാ​ന്ത്വ​ന പ​രി​ച​ര​ണം, ഭി​ന്ന​ശേ​ഷി സ്കോ​ള​ർ​ഷി​പ്പ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നി​ത്യ​രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യ​ൽ, വ​നി​ത​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പ​ദ്ധ​തി എ​ന്നി​വ​യും ന​ട​പ്പി​ലാ​ക്കു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് യ​ഥാ​സ​മ​യം അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഭി​ന​ന്ദി​ച്ചു.