വീ​ടി​നു ഭീ​ഷ​ണി​യാ​യി തോ​ട്, ര​ക്ഷ​ക​യാ​യി സ​ബ് ക​ള​ക്ട​ർ
Thursday, August 11, 2022 12:15 AM IST
ഒ​റ്റ​പ്പാ​ലം : വീ​ടി​നു ഭീ​ഷ​ണി​യാ​യ തോ​ടി​ൽ നി​ന്നും കു​ടും​ബ​ത്തെ ര​ക്ഷി​ച്ച് സ​ബ് ക​ള​ക്ട​ർ. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ഡി. ​ധ​ർ​മ്മ​ല​ശ്രീ​യു​ടെ ഇ​ട​പെ​ട​ലാ​ണ് വീ​ട്ടു​കാ​ർ​ക്ക് തു​ണ​യാ​യ​ത്.
വീ​ടും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ച സ​ബ് ക​ള​ക്ട​ർ വീ​ടി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
ക​ണ്ണി​യം​ന്പു​റം ആ​ല​പ്പ​റ​ന്പി​ൽ വാ​സു​ദേ​വ​ന്‍റെ വീ​ടാ​ണ് തോ​ട് വി​ഴു​ങ്ങു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യി റ​വ​ന്യൂ വ​കു​പ്പ് പ​ദ്ധ​തി​രേ​ഖ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി.
ക​ണ്ണി​യം​പു​റ​ത്ത് തോ​ടി​ന്‍റെ വ​ശ​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ടി​ന് ഭീ​ഷ​ണി​യാ​യ സ്ഥി​തി വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​ബ് ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​നം ഉ​ണ്ടാ​യ​ത്. തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം ഭീ​ഷ​ണി​നേ​രി​ടു​ന്ന സാ​ഹ​ച​ര്യം ക​ണ്ണി​യം​പു​റം ഗാ​ന്ധി​ന​ഗ​ർ ആ​ല​പ്പ​റ​ന്പി​ൽ കെ.​എം. വാ​സു​ദേ​വ​ന്‍റെ (53) കു​ടും​ബ​ത്തെ ക​ണ്ണീ​രി​ലാ​ക്കി​യി​രു​ന്നു.
വീ​ടി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് താ​ത്കാ​ലി​ക സു​ര​ക്ഷ​യൊ​രു​ക്കു​ക. ചെ​റു​കി​ട ജ​ല​സേ​ച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചാ​ണ് പ​ദ്ധ​തി​രേ​ഖ ത​യ്യാ​റാ​ക്കി​യ​ത്. ക​ണ്ണി​യം​പു​റം തോ​ട്ടി​ൽ നി​ല​വി​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം ഇ​പ്പോ​ൾ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​നാ​കി​ല്ല.
അ​തി​നു വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​ക​ണം. എ​ന്നാ​ൽ, അ​തു​വ​രെ കാ​ത്തി​രു​ന്നാ​ൽ വ​ശ​ങ്ങ​ളി​ലെ മ​ണ്ണി​ടി​ച്ചി​ൽ വീ​ടി​ന്‍റെ നി​ല​നി​ല്പി​നെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്.
അ​തി​നാ​ൽ വീ​ടി​ന്‍റെ ഭാ​ഗ​ത്ത് തോ​ടി​ന് താ​ല്കാ​ലി​ക സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ജ​ല​സേ​ച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന് പ​ദ്ധ​തി​രേ​ഖ സ​മ​ർ​പ്പി​ച്ച​ത്.
റ​വ​ന്യൂ വ​കു​പ്പ് പ​ദ്ധ​തി​രേ​ഖ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യ്ക്കു കൈ​മാ​റി. ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ണി തു​ട​ങ്ങാ​നാ​ണു തീ​രു​മാ​നം.
തോ​ട്ടി​ൽ പൂ​ർ​ണ​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​ൻ ജ​ല​സേ​ച​ന​വ​കു​പ്പ് ഫ​ണ്ടി​നാ​യി അ​പേ​ക്ഷ ന​ല്കി​യി​ട്ടു​ണ്ട്.
ഇ​ത് ല​ഭി​ക്കു​ന്പോ​ൾ മ​ഴ ക​ഴി​ഞ്ഞാ​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വും ന​ട​പ്പാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​ർ സി.​എം. അ​ബ്ദു​ൾ​മ​ജീ​ദ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​ ജാ​ന​കി​ദേ​വി, ചെ​റു​കി​ട ജ​ല​സേ​ച​ന​വ​കു​പ്പ് അ​സി.​എ​ൻ​ജി​നി​യ​ർ രാ​ജ് രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.
തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​തു​മൂ​ലം വാ​സു​ദേ​വ​ന്‍റെ വീ​ടി​രി​ക്കു​ന്ന മൂ​ന്ന് സെ​ന്‍റോ​ളം സ്ഥ​ലം തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു​പോ​യി​രു​ന്നു.
വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും കി​ണ​റും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും തോ​ട്ടി​ലെ​ത്താ​മെ​ന്ന സ്ഥി​തി​യി​ലാ​ണ്. തു​ട​ർ​ന്നാ​ണ് സ​ബ് ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ​രി​ഹാ​ര​മൊ​രു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്ത​ത​ത്.