വി​ദേ​ശ​മ​ദ്യ​വും വാ​ഹ​ന​വും പി​ടി​കൂ​ടി
Thursday, August 11, 2022 12:13 AM IST
നെ​ന്മാ​റ: നെ​ന്മാ​റ എ​ക്സൈ​സ് റേഞ്ച് ടീം ​ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വ് കാ​ല​യ​ള​വി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ പ​യ്യാ​ങ്കോ​ട് കാ​ന്ത​ളം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റൈ​ഡി​ൽ 50 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ​മ​ദ്യ​വും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ബൈ​ക്കും പി​ടി​കൂ​ടി.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സൈ​സ് റേഞ്ചി​ലെ ക​യ​റാ​ടി പ​യ്യാ​ങ്കോ​ട് മ​ണ​പ്പു​ള്ളി വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ എ​ന്ന സു​ര (53) പ​യ്യാ​ങ്കോ​ട് പ​ടി​ഞ്ഞാ​റെ​പ​റ​ന്പി​ൽ മു​ര​ളി (37) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.
ഇ​തി​ൽ ഒ​ന്നാം​പ്ര​തി സു​രേ​ന്ദ്ര​ൻ മ​ദ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.
എ​ക്സൈ​സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ നീ​ക്കം വി​ളി​ച്ച​റി​യി​ക്കാ​ൻ ക​യ​റാ​ടി പ​യ്യാ​ങ്കോ​ട് ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ദ്യ​പ​ർ​ക്ക് സൗ​ജ​ന്യ​മാ​യും വി​ല​കു​റ​ച്ചും മ​ദ്യം ന​ല്കി. അ​ധി​കൃ​ത​രു​ടെ നീ​ക്കം മ​ന​സി​ലാ​ക്കി മ​ദ്യം ഒ​ളി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് ഇ​യാ​ൾ​ക്കു​ള്ള​ത്.
ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വ്യ​ത്യ​സ്ത പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ കെ​എ​സ്ബി​സി ഷോ​പ്പു​ക​ളി​ൽ നി​ന്നാ​യി 500 മി​ല്ലി​യു​ടെ 50 കു​പ്പി​ക​ൾ പ​ല സ​മ​യ​ത്ത് വാ​ങ്ങി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വി​ല്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.
നെ​ന്മാ​റ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സു​ധീ​ർ, പ്രി​വ​ന്‍റ്റ്റീ​വ് ഓ​ഫീ​സ​ർ എം.​എ​ൻ. സു​രേ​ഷ് ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. വേ​ണു​ഗോ​പാ​ല​ൻ, സി.​തേ​ജ​സ്, സി.​സ​ന്തോ​ഷ് കു​മാ​ർ, എം.​അ​ജീ​ഷ്, എം.​സു​ജി​ത്ത്, എ​ൻ.​ഹ​രി​ക്കു​ട്ട​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​പ്രേ​മ​കു​മാ​രി, പി.​എ. സി​ജി​മേ​രി, സി.​ഭു​വ​നേ​ശ്വ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.