ഡി​ടി​പി​സി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ ആ​റുമു​ത​ൽ ഒ​ന്പ​തുവ​രെ
Thursday, August 11, 2022 12:13 AM IST
പാ​ല​ക്കാ​ട് : ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ സെ​പ്റ്റം​ബ​ർ ആ​റു​മു​ത​ൽ ഒ​ന്പ​തു​വ​രെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കും.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘാ​ട​ക സ​മി​തി​രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു. പാ​ല​ക്കാ​ട് രാ​പ്പാ​ടി ഓ​ഡി​റ്റോ​റി​യം, മ​ല​ന്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. അ​ഞ്ച് സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.
എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളേ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ്, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൻ, എം.​പി​മാ​ർ എംഎ​ൽഎ​മാ​ർ, പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ, വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ര​മേ​ഷ്, ഡി​ടി​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ജി​ല്ല ക​ള​ക്ട​ർ ചെ​യ​ർ​മാ​നും ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി ടി.​ആ​ർ. അ​ജ​യ​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യി​ട്ടു​ള്ള സം​ഘാ​ട​ക സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ഡി​എം കെ.​മ​ണി​ക​ണ്ഠ​ൻ, ഡി​ടി​പി​സി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​നി​ൽ​കു​മാ​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി സി​ൽ​ബ​ർ​ട്ട്, ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു.