രാമനാഥപുരം രൂപത റിസോഴ്സ് ടീം സെമിനാർ
Wednesday, August 10, 2022 12:47 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത റി​സോ​ഴ്സ് ടീം ​സെ​മി​നാ​ർ പാ​പ്പ​ൻ​പ​ട്ടി പി​രി​വി​ലു​ള്ള രൂ​പ​താ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​.
ക​ഴി​ഞ്ഞ സെ​മി​നാ​റി​ൽ എ​ടു​ത്ത വി​ഷ​യ​മാ​യ സ​ഭ​യു​ടെ ഉ​ത്ഭ​വ​വും സ്ഥാ​പ​ന​വും ദൗ​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ബിഷപ് പ്രസംഗിച്ചു. സ​ഭ ഒ​രു വ്യ​ക്തി​യാ​ണ്, ഈ​ശോ​യാ​ൽ ഉ​ത്ഭ​വ​മാ​യ​താ​ണ്, ഇ​തൊ​രു പാ​ർ​ട്ടി​യോ പ്ര​സ്ഥാ​ന​മോ സം​ഘ​ട​ന​യോ അ​ല്ല എന്ന് ബിഷപ് പറഞ്ഞു.
ദൈ​വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ര​ക്ഷ ക്രി​സ്തു​വി​ൽ ഒ​ന്നി​പ്പി​ക്കു​ന്ന​താ​ണ് സ​ഭ എ​ന്ന് ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ ആ​ധാ​ര​മാ​ക്കി ബിഷപ് ഉ​ദ്്ബോ​ധി​പ്പി​ച്ചു.
ഇ.​ജെ. ആ​ന്‍റ​ണി സെ​മി​നാ​റി​ന്‍റെ ആ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. ടി.​വി. ജോ​സ് പൊ​ത്ത​ന്നൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി കെ.​എം. മാ​ത്യു വാ​യി​ച്ചു. സി​സ്റ്റ​ർ നി​ർമ​ല ന​ന്ദി പ​റ​ഞ്ഞു. ബി​ഷ​പി​ന്‍റെ സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ സെ​മി​നാ​ർ സ​മാ​പി​ച്ചു.