മ​ണ്ണാ​ർ​ക്കാ​ട്-ചി​ന്ന​ത്ത​ടാ​കം റോ​ഡി​ലെ അറ്റകുറ്റപണി അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം
Wednesday, August 10, 2022 12:47 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട്-ചി​ന്ന​ത​ടാ​കം റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഒ​രു​മാ​സം മു​ന്പ് ന​ട​ത്തി​യ അ​റ്റ​കു​റ്റ​പ​ണി​യി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​എ​വൈ​എ​ഫ് തെ​ങ്ക​ര മേ​ഖ​ലാ ക​മ്മി​റ്റി പു​ഞ്ച​ക്കോ​ട് സെ​ന്‍റ​റി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. എ​ഐ​വൈ​എ​ഫ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് കൈ​ത​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ടി​യ​ന്ത​ര​മാ​യി എം​എ​ൽ​എ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ എം​എ​ൽ​എ​യെ റോ​ഡി​ൽ ഇ​റ​ങ്ങി ന​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സു​രേ​ഷ് കൈ​ത​ച്ചി​റ പ​റ​ഞ്ഞു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് കൈ​ത​ച്ചി​റ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ തെ​ങ്ക​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ മു​ണ്ട​ക്കണ്ണി, അ​നീ​ഷ്, സു​നി​ൽ, ഷ​ബീ​ർ, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ഭ​ര​ത് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.