വാ​ഹ​നയാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​യി റോ​ഡി​ലെ കു​ഴി​ക​ൾ
Wednesday, August 10, 2022 12:46 AM IST
ആ​ല​ത്തൂ​ർ: വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ കു​ണ്ടും കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടു. ചി​റ്റി​ല​ഞ്ചേ​രി പ​ള്ളി​ക്കാ​ട് മു​ത​ൽ ക​ല്ല​ത്താ​ണി വ​രെ റോ​ഡി​ൽ കു​ഴി​ക​ൾ അ​ട​ച്ച് ടാ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മ​ഴ പെ​യ്ത​തോ​ടെ മി​ക്ക കു​ഴി​ക​ളും പ​ഴ​യ​തു​പോ​ലെ​യാ​യി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​ത്ര വേ​ഗ​ത്തി​ൽ റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​
നേ​ര​ത്തേ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ള്ളി​ക്കാ​ട് ജം​ഗ്ഷ​നി​ൽ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചാ​ൽ മാ​ത്ര​മേ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മാ​കു​ക​യു​ള്ളൂ.