മ​ല്ലീ​ശ്വ​രി​യു​ടെ കു​ടും​ബ​ത്തി​നു ധ​ന​സ​ഹാ​യം ന​ല്കി
Wednesday, August 10, 2022 12:46 AM IST
അ​ഗ​ളി: കാ​വ​ണ്ടി​ക്ക​ൽ പ്ലാ​മ​ര​ത്തി​ന​ടു​ത്ത് ക​ഴി​ഞ്ഞ മാ​സം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മ​ല്ലീ​ശ്വ​രി​യു​ടെ കു​ടും​ബ​ത്തി​നു താ​വ​ളം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് 50,000 രൂ​പ ധ​ന​സ​ഹാ​യം ന​ല്കി. കാ​ല​ങ്ങ​ളാ​യി പ​ശു​വ​ള​ർ​ത്തി​യും പാ​ലു​വി​റ്റു​മാ​ണ് മ​ല്ലീ​ശ്വ​രി​യും കു​ടും​ബ​വും ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്.
സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് വി.​ ധ​ർ​മ്മ​രാ​ജ്, ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഗ​ണ​പ​തി, ശി​വല​ക്ഷ്മി, വേ​ലു​മ​ണി, മ​ഹേ​ശ്വ​രി, സു​ബ്ര​ഹ്മ​ണ്യ​ൻ, മാ​രി​മു​ത്തു, എ.​ആ​ർ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ആ​ർ. ​ആ​റു​ച്ചാ​മി എ​ന്നി​വ​ർ മ​ല്ലീ​ശ്വ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്. ബ്ലോ​ക്ക് മെ​ന്പ​ർ മ​രു​ത​ൻ തോ​തി, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​ന്പ​ർ ശെ​ന്തി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.