"അ​തി​ജീ​വ​നം' ക​ർ​ഷ​ക പ്ര​തി​നി​ധി സം​ഗ​മം ഇ​ന്ന് പാ​ല​ക്കാ​ട്ട്
Wednesday, August 10, 2022 12:46 AM IST
പാ​ല​ക്കാ​ട്: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഇ​നി​യും സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക അ​തി​ജീ​വ​ന സ​മ്മേ​ള​നം ഇ​ന്നു​പാ​ല​ക്കാ​ട്ട് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി​ജോ ചാ​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​ജീ​വ​ന സം​സ്ഥാ​ന ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ തോ​മ​സ് കി​ഴ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്വ​ത​ന്ത്ര്യ ക​ർ​ഷ​ക​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും.