പ​ണ​മി​ല്ല, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു അ​ന്നം​മു​ട്ടും!
Wednesday, August 10, 2022 12:44 AM IST
ഒ​റ്റ​പ്പാ​ലം: സ​ർ​ക്കാ​ർ പ​ണം ന​ൽ​കാ​ത്ത​തു​മൂ​ലം സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ. എ​ന്തുചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ന​ട്ടം തി​രി​യു​ക​യാ​ണ് പ്ര​ധാ​ന​ധ്യാ​പ​ക​ർ.
ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി കു​ട്ടി​ക​ൾ​ക്കു ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യ വ​ക​യി​ൽ ത​ന്നെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് തുക ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് പൊ​ല്ലാ​പ്പാ​യ സ്ഥി​തി​യി​ലാ​ണ് ഇ​വ​ർ.
ചെ​ല​വാ​കു​ന്ന തു​ക കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​തെ 2016ൽ ​ന​ൽ​കി​വ​ന്ന നി​ര​ക്കാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​തെ​ന്നും ഈ ​തു​ക വ​ച്ച് പ​ദ്ധ​തി ന​ട​ത്താ​നാ​വി​ല്ല​ന്നു​മാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
അ​രി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തൊ​ഴി​കെ പാ​ൽ, മു​ട്ട, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, പാ​ച​ക​വാ​ത​കം എ​ന്നി​വ വാ​ങ്ങാ​നും ക​യ​റ്റി​റ​ക്കു കൂ​ലി​യും മ​റ്റു​മു​ള്ള ചെ​ല​വു​ക​ളു​മെ​ല്ലാം പ്ര​ധാ​നാ​ധ്യാ​പ​ക​ർ വ​ഹി​ക്ക​ണ്ട അ​വ​സ്ഥ​യാ​ണ് .
വി​ല​വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ക്കാ​തെ പ​ഴ​യ നി​ര​ക്കി​ൽ ത​ന്നെ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തു പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ബാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പ​ഴ​യ നി​ര​ക്കു​പ്ര​കാ​രം ഒ​രു കു​ട്ടി​ക്ക് എ​ട്ടു​രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.
പാ​ച​ക​വാ​ത​ക വി​ല​യാ​ണെ​ങ്കി​ൽ മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​ച്ച സ്ഥി​തി​യാ​ണ്. പ​ല​വ്യ​ഞ്ജ​നം, പ​ച്ച​ക്ക​റി വി​ല​യു​ടെ സ്ഥി​തി​യും മ​റി​ച്ച​ല്ല. ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ നി​ര​ക്ക് വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യം.
ഒ​രു മാ​സ​ത്തെ ചെ​ല​വു​പ്ര​കാ​രം കു​ട്ടി​ക​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച് ഓ​രോ സ്കൂ​ളി​നും 20,000 മു​ത​ൽ ര​ണ്ടു​ല​ക്ഷം രൂ​പ വ​രെ വ​രു​ന്നു​ണ്ട്. കേ​ന്ദ്ര​വി​ഹി​ത​വും സം​സ്ഥാ​ന വി​ഹി​ത​വും ചേ​ർ​ന്ന തു​ക സ്കൂ​ളു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണു പ​തി​വ്.
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടെ​ന്നു പ​റ​യു​ന്ന സ​ർ​ക്കാ​ർ ഫ​ണ്ട് എ​ന്നു ന​ൽ​കു​മെ​ന്ന കാ​ര്യം ഇ​നി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ്ര​തി​സ​ന്ധി ഉ​ട​ൻ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്.