ലോ​ക ആ​ദി​വാ​സിദി​നം: വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു
Wednesday, August 10, 2022 12:44 AM IST
അ​ഗ​ളി : ലോ​ക ആ​ദി​വാ​സി ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ അ​ഗ​ളി ഐ​ടി​ഡി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നു ഗോ​ട്ടി​യാ​ർ​ഗ​ണ്ടി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ എം​എ​ൽ​എ എ​ൻ.​ ഷം​സു​ദ്ദീ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഐ​എ​എ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ബ് ക​ള​ക്ട​റും നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡി.​ ധ​ർ​മ​ല​ശ്രീ ഐ​എ​എ​സ് പ​ങ്കെ​ടു​ത്തു.
പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ ഉൗ​രു മൂ​പ്പന്മാ​രെ ആ​ദ​രി​ച്ചു. ഗോ​ട്ടി​യാ​ർ​ഗ​ണ്ടി മേ​ലെ ഭൂ​ത​യാ​ർ ഉൗ​രു​ക​ളി​ൽ നി​ർ​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം, പ്ര​ത്യേ​ക ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ത്ത കു​റു​ക്ക​ത്തി​ക്ക​ല്ല് ഉൗ​രി​ലെ സാ​മൂ​ഹ്യ പ​ഠ​ന​മു​റി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ത​ര​ക്ക​ല്ലി​ട​ൽ, വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ത​യ്യാ​റാ​ക്കി​യ 125 വ​നാ​വ​കാ​ശ രേ​ഖ​ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.