നെന്മാ​റ​യി​ൽ ഫോ​റ​സ്റ്റ് മ്യൂ​സി​യം സ്ഥാ​പി​ക്ക​ണം: ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫോ​റം
Tuesday, August 9, 2022 12:16 AM IST
പാ​ല​ക്കാ​ട്: നെന്മാ​റ​യി​ൽ ഫോ​റ​സ്റ്റ് മ്യൂ​സി​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫോ​റം ചി​റ്റൂ​ർ താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ക യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ൾ ആ​ണ് എ​ത്തു​ന്ന​ത്. പോ​ത്തു​ണ്ടി​യി​ൽ ഫോ​റ​സ്റ്റ് വ​കു​പ്പി​നു സ്ഥ​ല​വും ഉ​ണ്ട്. പോ​ത്തു​ണ്ടി​യി​ൽ ഫോ​റ​സ്റ്റ് മ്യൂ​സി​യം സ്ഥാ​പി​ക്കു​ക ആ​ണെ​ങ്കി​ൽ ടൂ​റി​സ്റ്റു​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക.
ടൂ​റി​സ്റ്റു​ക​ൾ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന സ്ഥ​ലം ആ​കും പോ​ത്തു​ണ്ടി​യും നെ​ല്ലി​യാ​ന്പ​തി​യും. അ​തു​കൊ​ണ്ടു​ത​ന്നെ പോ​ത്തു​ണ്ടി​യി​ൽ ഫോ​റ​സ്റ്റ് മ്യൂ​സി​യും സ്ഥാ​പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശൃ​മാ​ണ്. പ്ര​വ​ർ​ത്ത​ക യോ​ഗം നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫോ​റം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം.​കെ. ഗി​രി​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. മ​ഹാ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ദാ​സ്, രാ​ജ​ല​ക്ഷ്മി, പി.​ അ​ന​ന്ത​കൃ​ഷ്ണ​ൻ, വി.​ രാ​ധ, സി.​ വി​നി​ത, സി.​ അ​ഖി​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.