തോ​ടു​ക​ൾ​ക്കു പുന​രു​ജീവ​നം, പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം
Tuesday, August 9, 2022 12:16 AM IST
ഒ​റ്റ​പ്പാ​ലം: പ്ര​ള​യ​ങ്ങ​ളി​ൽ ദു​ര​ന്തം വി​ത​ച്ച ഒ​റ്റ​പ്പാ​ല​ത്തെ തോ​ടു​ക​ളി​ൽ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ളെ​ടു​ത്ത​ത് ആ​ശ്വാ​സ​മാ​യി.
ന​ഗ​ര​പ​രി​ധി​യി​ൽ മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പാ​യി റോ​ഡു​ക​ൾ, കാ​ന​ക​ൾ, ചാ​ലു​ക​ൾ, തോ​ടു​ക​ൾ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി തു​ട​ങ്ങി​യ​തി​നൊ​പ്പ​മാ​ണ് തോ​ടു​ക​ളി​ലേ​യും ത​ട​സ​ങ്ങ​ൾ നീ​ക്കി​യ​ത്.
ഇ​ങ്ങ​നെ ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ​യും തോ​ടി​ന​രി​കി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​മാ​യി​രു​ന്നു. തോ​ട് ക​ര​ക​യ​റി ഒ​ഴു​കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ പ​ര്യ​പ്ത​മാ​യി.
ദു​ര​ന്ത നി​വാ​ര​ണ പ്രവൃത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാല് ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് ന​ഗ​ര​സ​ഭ തോ​ടു​ക​ളി​ലെ വ​ൻ​മ​ര​ങ്ങ​ളും മ​ണ്ണും മ​ണ​ലും ചെ​ളി​യു​മെ​ല്ലാം നീ​ക്കി​യ​ത്.
ക​ണ്ണി​യം പു​റം​തോ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​യ്ക്ക് മു​ന്പ് പ​ണി​ക​ൾ ന​ട​ന്ന​ത്.
ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​ത്താ​ൻ തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. ചെ​ർ​പ്പു​ള​ശേരി റോ​ഡ്, ഹൈ​വേ, മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സ്, എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ലി​യ ചാ​ലു​ക​ളും വൃ​ത്തി​യാ​ക്കു​ക​യു​ണ്ടാ​യി. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക​യും ചാ​ലു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ മാ​റ്റു​ക​യും ചെ​യ്ത്, തോ​ടു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക​യാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം.
ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം മേ​ൽ പ​റ​ഞ്ഞ തു​ക ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ​യ്ക്കാ​യ​ത് ഈ ​മ​ഴ​ക്കാ​ല​ത്ത് ഏ​റെ ഗു​ണ​ക​ര​മാ​യി.