ത​ല്ലു​മ​ന്ദ​ത്ത് റോ​ഡി​ലേ​ക്കു ചെ​രി​ഞ്ഞ മ​രം അ​പ​ക​ടഭീ​ഷ​ണി​യി​ൽ
Tuesday, August 9, 2022 12:16 AM IST
കൊ​ല്ല​ങ്കോ​ട്: പ​ല്ല​ശേന ത​ല്ലു​മ​ന്ദം പാ​തയി​ൽ റോ​ഡി​ലേ​ക്കു ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന വ​ൻ​വൃ​ക്ഷം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. മ​രം ചെ​രിഞ്ഞു ​നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് വീ​ടു​ക​ളു​മു​ണ്ട്. പ​ല്ല​ശേന ക്ഷേ​ത്ര​ത്തി​ലേ​ക്ക് ബ​സ് ഉ​ൾ​പ്പെടെ ​കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കുന്ന ​പ്ര​ധാ​ന പാ​ത​യാ​ണി​ത്. മ​ഴ തു​ട​ങ്ങു​ന്പോ​ൾ ചി​ല്ല​ക​ൾ ഇ​ട​യ്ക്കി​ടെ പൊ​ട്ടി റോ​ഡി​ൽ വീ​ഴു​ന്ന​താ​യും മ​രം റോ​ഡി​ലേക്കു ​കൂ​ടു​ത​ൽ ചെ​രി​ഞ്ഞു വ​രു​ന്ന​തി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. കാ​ല​വ​ർ​ഷം വീ​ണ്ടും ശ​ക്ത​മാ​യാ​ൽ മ​രം വീ​ണ്ടും ച​രി​യാ​വു​ന്ന സാ​ധ്യ​ത​യു​മു​ണ്ട്. മ​രം നി​ല​ന്പ​തി​ച്ച് വ​ൻ ദു​ര​ന്ത​മു​ണ്ടാ​വു​ന്ന​തി​നു മു​ൻ​പ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി.