ക​ടു​ക്കാം​കു​ന്നം നി​ലം​പ​തി പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Tuesday, August 9, 2022 12:14 AM IST
മ​ല​ന്പു​ഴ: വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു മ​ല​ന്പു​ഴ ഡാം ​തു​റ​ന്നു വി​ട്ട​തോ​ടെ മു​ക്കൈ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ ക​ടു​ക്കാം​കു​ന്നം നി​ലം​പ​തി പാ​ല​ത്തി​ലൂ​ടെ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. പോ​ലീ​സെ​ത്തി ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ടു. മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​മി​ർ​ത്ത് പെ​യ്യു​ന്ന മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​ത് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് കു​ത്ത​നെ ഉ​യ​ർ​ന്നു.

മ​ല​ന്പു​ഴ മാ​യ​പ്പാ​റ, വേ​ലാം പൊ​റ്റ ഭാ​ഗ​ത്ത് മ​യി​ലാ​ടി​പ്പു​ഴ​യി​ൽ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു മ​ല​ന്പു​ഴ ഉ​ൾ​ക്കാ​ട്ടി​ൽ ഉ​രു​ൾ പൊ​ട്ട​ലോ മ​ണ്ണി​ടി​ച്ചി​ലോ മൂ​ല​മാ​യി​രി​ക്കു​മെ​ന്ന് സം​ശ​യ​മു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ സ്ഥീ​രി​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

എ​ല്ലാ വ​ർ​ഷ​വും ക​ടു​ക്കാം കു​ന്നം നി​ലം​പ​തി പാ​ലം ക​വി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​മാ​വു​ക പ​തി​വാ​ണ്. പാ​ലം ഉ​യ​ർ​ത്തി പ​ണി​യ​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു വ​ർ​ഷ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞെ​ങ്കി​ലും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നു ജ​ന​ങ്ങ​ൾ പ​രാ​തി​പ്പെ​ടു​ന്നു.