ദൈവത്തോടു ചേർന്നുനിൽക്കുന്പോൾ സ​ന്യാ​സ​ജീ​വി​തം പൂ​ർ​ണ​ത​യി​ലെ​ത്തു​ം: മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്
Tuesday, August 9, 2022 12:14 AM IST
വ​ട​ക്ക​ഞ്ചേ​രി: സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ളെ ഡി​റ്റാ​ച്ച് ചെ​യ്ത് ദൈ​വ​ത്തോ​ടു കൂ​ടു​ത​ൽ അ​റ്റാ​ച്ച് ചെ​യ്യു​ന്പോ​ഴാ​ണ് സ​ന്യാ​സ​വും പൗ​രോ​ഹി​ത്യ​വും മ​ഹ​ത്ത​ര​മാ​വു​ക​യെ​ന്ന് രാ​മ​നാ​ഥ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ബോ​ധി​പ്പി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കാം​ഗം അ​ൽ​ഫോ​ൻ​സ ജോ​സ് വ​ട​ക്കേ​ക്ക​ര​യും തൃ​ശൂ​ർ രൂ​പ​ത ആ​റം​പ്പി​ള്ളി ഇ​ട​വ​കാം​ഗം ജീ​സ്മ ജോ​ബി​യും ഹോ​ളി ഫാ​മി​ലി മേ​രി​യ​ൻ പ്രൊ​വി​ൻ​സി​ൽ അം​ഗ​മാ​യി സ​ഭാ​വ​സ്ത്ര സ്വീ​ക​ര​ണ​വും ആ​ദ്യ വ്ര​ത​വാ​ഗ്ദാ​ന​വും ന​ട​ത്തു​ന്ന തി​രു​ക​ർ​മ​ങ്ങ​ളി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു​ള്ള ദി​വ്യ​ബ​ലി​ക്കി​ടെ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്.
പൗ​രോ​ഹി​ത്യ​വും സ​ന്യാ​സ​വും ദൈ​വം ന​ൽ​കി​യ ദാ​ന​ങ്ങ​ളാ​ണ്. സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ളെ പ​ണ​യം വയ്​ക്ക​ലാ​ണ് അ​നു​സ​ര​ണം. ​എ​ല്ലാ ജീ​വി​താ​വ​സ്ഥ​ക​ളി​ലും പ്ര​യാ​സ​ങ്ങ​ളു​ണ്ട്.
ഇ​തി​ൽ​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് ദൈ​വ​ത്തോ​ടു​ള്ള വ​ലി​യ അ​റ്റാ​ച്ച്മെ​ന്‍റി​ലൂ​ടെ​യാ​ണ് ബി​ഷ​പ്പ് പ​റ​ഞ്ഞു. ഫാ. ​ജോ​ജി വ​ട​ക്കേ​ക്ക​ര, ഫാ ​ടോം വ​ട​ക്കേ​ക്ക​ര, മു​ൻ വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ, ഫാ. ​സേ​വ്യ​ർ വ​ട​ക്കേ​ക്ക​ര, ഫാ. ​ഫ്രാ​ങ്കോ വ​ട​ക്ക​ൻ എ​ന്നീ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
ഹോ​ളി​ഫാ​മി​ലി മേ​രി​യ​ൻ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ പു​ഷ്പ, ചെ​റു​പു​ഷ്പാ​ശ്ര​മം സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സീ​ല, ഇ​ട​വ​ക​ളി​ലെ വൈ​ദീ​ക​ർ, മ​റ്റു സി​സ്റ്റേ​ഴ്സ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.
സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. സ​ഭാ വ​സ്ത്ര ശു​ശ്രൂ​ഷ​ക​ൾ​ക്കെ​ത്തി​യ ബി​ഷ​പ്പി​നെ ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, അ​സി​സ്റ്റ​ൻ​റ് വി​കാ​രി ഫാ.​ അ​മ​ൽ വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ റെ​ജി പൊ​ടി​മ​റ്റ​ത്തി​ൽ, ഷാ​ജി ആ​ന്‍റ​ണി ചി​റ​യ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം സ്വീ​ക​രി​ച്ചു.