വൈ​ദ്യു​തി ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും ഇന്ന് ജോ​ലി ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധി​ക്കും
Monday, August 8, 2022 12:53 AM IST
പാ​ല​ക്കാ​ട് : സ്വ​കാ​ര്യ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി ബി​ൽ 2022 അ​വ​ത​രി​പ്പി​ച്ച് നി​യ​മ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വൈ​ദ്യു​തി തൊ​ഴി​ലാ​ളി​ക​ളും ഓ​ഫീ​സ​ർ​മാ​രും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന് ജോ​ലി ബ​ഹി​ഷ്ക​രി​ച്ച് വൈ​ദ്യു​തി കാ​ര്യ​ല​യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കും.
ജി​ല്ല​യി​ൽ ര​ണ്ടു സ​ർ​ക്കി​ളു​ക​ളു​ടെ പ​രി​ധി​യി​ൽ ആ​റു ഡി​വി​ഷ​നു​ക​ളി​ലാ​യി 80 ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ല്ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഭ​ക്ഷ്യ​ക്ഷാ​മ​മ​ട​ക്കം ക​ടു​ത്ത സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നാ​ടി​നേ​യും ജ​ന​ങ്ങ​ളേ​യും ത​ക​ർ​ക്കു​മെ​ന്നും സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.