വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വത്തിൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Monday, August 8, 2022 12:53 AM IST
തി​രു​പ്പൂ​ർ : വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി 41.5 പ​വ​ൻ സ്വ​ർ​ണ​വും 10 ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ല​ന്പ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തു.
സോ​ഴി​പ്പാ​ള​യം അ​രു​ണ്‍​കു​മാ​ർ, അ​മ​ര​ൻ, ദി​നേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് ശ്രീ​നീ​വാ​സ​ന​ഗ​ർ ഗോ​പാ​ല​ൻ ഭാ​ര്യ മു​ത്തു​ല​ക്ഷ്മി (60)യെ ​കൊ​ല​പ്പെ​ടു​ത്തിയ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.
മു​ത്തു​ല​ക്ഷ്മി​യു​ടെ ഘാ​ത​ക​രെ പി​ടി​കൂ​ടാ​ൻ തി​രു​പ്പൂ​ർ ക​മ്മീ​ഷ​ണ​ർ പ്ര​ഭാ​ക​ര​ന്‍റെ നി​ർ​ദേ​ശം മൂ​ന്ന് സ്പെ​ഷ്യ​ൽ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ നി​യ​മി​ച്ചി​രു​ന്നു. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് അ​രു​ണ്‍ കു​മാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
തു​ട​ർ​ന്ന് കൃ​ത്യം ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​രു​ണ്‍​കു​മാ​റി​നെ​യും മ​റ്റു ര​ണ്ടു പേ​രെ​യും കൊ​ടു​മു​ടി​യി​ലെ ലോ​ഡ്ജി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. 12 മ​ണി​ക്കൂ​റി​ന​കം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പോ​ലീ​സ് ടീ​മി​നെ ക​മ്മീ​ഷ​ണ​ർ അ​ഭി​ന​ന്ദി​ച്ചു.