ഫ​ർ​ണ​സു​ക​ൾ സ്ഥാ​പി​ച്ചു
Wednesday, July 6, 2022 11:58 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ ര​ണ്ട് ഫ​ർ​ണ​സു​ക​ൾ കൂ​ടെ സ്ഥാ​പി​ച്ചു. അ​വ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.
2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്പ​ല​പ്പ​റ​ന്പ് മോ​ക്ഷ ക​വാ​ടം വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ ര​ണ്ട് ഫ​ർ​ണ​സു​ക​ൾ കൂ​ടി സ്ഥാ​പി​ച്ചു. നി​ല​വി​ൽ ഒ​ന്നു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​ജ​ന താ​ത്പ​ര്യാ​ർ​ഥം ര​ണ്ടു ഫ​ർ​ണ​സു​ക​ൾ കൂ​ടെ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. പു​തു​താ​യി സ്ഥാ​പി​ച്ച ര​ണ്ടു ഫ​ർ​ണ​സു​ക​ൾ ഈ ​മാ​സ അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ ഒ​രേ സ​മ​യം മൂന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശി​വ​ദാ​സ് പ​റ​ഞ്ഞു. പ​ട്ട​ഞ്ചേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ലെ ഇ​രു​പ​ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ക്ര​മി​റ്റോ​റി​യം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.