പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് പ​ണംത​ട്ടി​പ്പ്
Wednesday, July 6, 2022 11:58 PM IST
കോ​യ​ന്പ​ത്തൂ​ർ: ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി ച​മ​ഞ്ഞ് ഹോ​ട്ട​ലു​ട​മ​യി​ൽ നി​ന്നും ആ​റു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ആ​ന്ധ്ര സ്വ​ദേ​ശി രാ​ജ​ഗു​രു (32) ആ​ണ് ചെ​ന്നൈ ശു​ക്ര വാ​ർ​പ്പേ​ട്ട മു​കേ​ഷ് കു​മാ​റി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തത.്
കോ​യ​ന്പ​ത്തൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രു​ന്ന മു​കേ​ഷു​മാ​യി പ​രി​ച​യ​ത്തി​ലാ​യ രാ​ജ​ഗു​രു ക​ള​ക്ട​ർ ഓ​ഫീ​സി​ൽ ക​ഫേ ന​ട​ത്താ​ൻ അ​നു​മ​തി ന​ല്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ജൂ​ണ്‍ 12, 13 തീയ​തി​ക​ളി​ലാ​യി ആ​റു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. പി​ന്നീ​ട് യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​യ​തി​നെ തു​ട​ർ​ന്ന് താ​ൻ ക​ബ​ളി​ക്ക​പ്പെ​ട്ട​ത് മ​ന​സി​ലാ​ക്കി​യ മു​കേ​ഷ് കു​മാ​ർ റേ​സ് കോ​ഴ്സ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.