ക​രി​ന്പു​ഴ​ ഗ്രാമപ​ഞ്ചാ​യ​ത്തി​ന് ആ​ദ​രം
Wednesday, July 6, 2022 11:58 PM IST
പാലക്കാട്: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെല​വ​ഴി​ച്ച​തി​നും ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 100 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ൽ​കി​യ​തി​നും ക​രി​ന്പു​ഴ ഗ്രാ​മപ​ഞ്ചാ​യ​ത്തി​നു ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം. 2021- 22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഭാ​ഗ​ത്തി​ൽ 8.6 കോ​ടി രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്. 696 കു​ടും​ബ​ങ്ങ​ൾ​ക്ക് 100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ന​ൽ​കി.
കൂ​ടാ​തെ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും പ​ഞ്ചാ​യ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ബ്ലോ​ക്ക് പ​രി​ധി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ച പ​ഞ്ചാ​യ​ത്ത് എ​ന്ന നേ​ട്ടം ക​രി​ന്പു​ഴ​ക്കാ​ണ്.
അ​നു​മോ​ദ​ന യോ​ഗം മു​ൻ​മ​ന്ത്രി പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത ജോ​സ​ഫ് അ​ധ്യ​ക്ഷ​യാ​യി.