വി​ളവൈ​വി​ധ്യ​ത്തി​ലെ പു​തു​മ​ക​ളു​മാ​യി ഞാ​റ്റു​വേ​ല​ച്ചന്ത ആ​ല​ത്തൂ​രി​ൽ
Wednesday, July 6, 2022 11:58 PM IST
ആ​ല​ത്തൂ​ർ: പ​ച്ച​ക്ക​റിത്തൈ​ക​ൾ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ എ​ന്നി​ങ്ങ​നെ പു​തു​മ​യേ​റി​യ നി​ര​വ​ധി വി​ള വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ഞാ​റ്റു​വേ​ല​ച്ച​ന്ത​ക്ക് ആ​ല​ത്തൂ​രി​ൽ തു​ട​ക്കം കു​റി​ച്ചു.
കൃ​ഷി​വ​കു​പ്പി​ന്‍റെ "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​റ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​റ ഇ​ക്കോ​ഷോ​പ്പി​ലാ​ണ് ഞാ​റ്റു​വേ​ലച്ചന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഞാ​റ്റു​വേ​ലച്ച​ന്ത ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നു​ശോ​ചി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട് : തി​ക​ഞ്ഞ ഗാ​ന്ധി​യാ​നാ​യി​രു​ന്ന പി.​ ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ വേ​ർ​പാ​ടി​ൽ ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​മു​ഹ​മ്മ​ദാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യോ​ഗ​ത്തി​ൽ എ.​ ശി​വ​ദാ​സ​ൻ, ദി​നേ​ശ​ൻ തെ​ങ്ക​ര, പി.​ ബാ​ല​ഗോ​പാ​ൽ എ​ന്ന ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി പു​ളി​യ​ക്കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പി.​ ഏ​നു ന​ന്ദി​യും പ​റ​ഞ്ഞു.