പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​ത്തി​ന് പൊ​തു ഇ​ട​ങ്ങ​ളി​ൽ ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ
Wednesday, July 6, 2022 11:58 PM IST
ഒ​റ്റ​പ്പാ​ലം: പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​ത്തി​ന് പൊ​തു ഇ​ട​ങ്ങ​ളി​ൽ ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചു. അ​ന്പ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ലെ​യും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ടി. ​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​വി​ജ​യ​ല​ക്ഷ്മി ഉ​ൽ​ഘാ​ട​നം ചെ​യ്തു
അ​ന്പ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2021- 22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ആ​യ​തി​ലേ​യ്ക്കാ​യി 3,20,000 രൂ​പ ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ പ്ര​ത്യേ​ക ഉ​ദേശ്യ ഗ്രാ​ൻ​ഡാ​ണ് ചെ​ല​വാ​ക്കി​യി​ട്ടു​ള്ള​ത്
പ്ര​ത്യേ​ക വ​ലി​പ്പ​ത്തി​ൽ ഒ​രേ ക​ള​ർ കോ​ഡി​ലാ​ണ് ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. 20 വാ​ർ​ഡു​ക​ളി​ലും രണ്ടു വീ​തം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ ബോ​ട്ടി​ൽ ബൂ​ത്തു​ക​ളി​ൽ നി​ക്ഷേ​പി​യ്ക്കു​ക​യും തു​ട​ർ​ന്ന് ഹ​രി​ത​ക​ർ​മ​സേ​ന വ​ഴി പ്ര​ധാ​ന എംസി​എ​ഫ് ലേ​യ്ക്ക് മാ​റ്റു​ക​യും ആ​ണ് ചെ​യ്യു​ക.
ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ വ​ഴി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​യ്ക്കു​ക​യാ​ണെ​ന്നു​ള്ള മ​നോ​ഭാ​വം സൃ​ഷ്ടി​യ്ക്കു​ക​യെ​ന്ന പു​തി​യ ശു​ചി​ത്വ സം​സ്കാ​രം വ​ള​ത്തി​യെ​ടു​ക്കു​ക​കൂ​ടി​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത് എ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​ഹ​രി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കെ. ​ബി​ന്ദു.​ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കെ. ​സീ​ന​ത്ത്. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി എം.​ സു​നി​ൽ​കു​മാ​ർ, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റും പ​ദ്ധ​തി​യു​ടെ നി​ർ​വ്വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ.​ രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.