വാ​ഹ​ന​ങ്ങൾക്കു ഭീ​ഷ​ണി​യാ​യി റോ​ഡി​ലെ ഗ​ർ​ത്തം
Wednesday, July 6, 2022 11:57 PM IST
ചി​റ്റൂ​ർ : ക​ന്പി​ളി​ച്ചു​ങ്കം-​നെ​ല്ലു​കു​ത്തി പാ​റ​പാ​ത​യി​ൽ റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു വ​ശ​ത്ത് ബ​ണ്ട് കെ​ട്ടി ഉ​യ​ർ​ത്തി​യ പാ​ത​യി​ൽ വ​ൻ ഗ​ർ​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ അ​പ​ക​ട​ഭീ​തി​യാ​ക്കു​ന്നു. പ​ത്ത​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ലാ​ണ് പാ​ത​യു​ള്ള​ത്. റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ വെ​ള്ളം ഗ​ർ​ത്ത​ത്തി​ലു​ടെ ഇ​റ​ങ്ങി ബ​ണ്ടി​നി​ട​യി​ലൂ​ടെ​യാ​ണ് ഒ​ഴു​കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ച​ര​ക്കു ലോ​റി​ക​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ള​കു​ന്ന​താ​യും സ​മീ​പ​വാ​സി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. റോ​ഡി​ൽ നി​ന്നും പ​ത്ത​ടി​യി​ൽ കൂ​ടു​ത​ൽ താ​ഴ്ച​യി​ലാ​ണ് സ​മീ​പ​വാ​സി​യാ​യ രാ​ജ​ന്‍റെ വീ​ടു​ള്ള​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ അ​പ​ക​ട ഭീ​തി കാ​ര​ണം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും വീ​ടി​നു​മു​ന്നി​ൽ നി​ല്റി​ല്ല. മ​ഴ ശ​ക്ത​മാ​യ​തോ​ടെ റോ​ഡി​ലൂടെ ഒഴുകി എ​ത്തു​ന്ന ജ​ലം ബ​ണ്ടി​നി​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന​തി​നാ​ൽ റോ​ഡിലെ ഗ​ർ​ത്തം വ​ലു​താ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.