ആലത്തൂരിൽ ഞാ​റ്റു​വേ​ലച്ച​ന്ത​യും ക​ർ​ഷ​കസ​ഭ​യും തുടങ്ങി
Wednesday, July 6, 2022 11:57 PM IST
ആ​ല​ത്തൂ​ർ: കാ​വ​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ലച്ചന്ത​യ്ക്കും ക​ർ​ഷ​കസ​ഭ​യ്ക്കും തു​ട​ക്ക​മാ​യി. കാ​വ​ശേരി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ര​മേ​ശ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ള ഇ​ൻ​ഷു​റ​ൻ​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു ക​ർ​ഷ​ക​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ​വും ഓ​ണ്‍​ലൈ​ൻ മു​ഖാ​ന്തി​രം പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ൾ ആ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
കാ​വ​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ദേ​വി , സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗി​രി​ജ രാ​ജ​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ ജ​യ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കേ​ശ​വ​ദാ​സ്, ആ​ണ്ടി​യ​പ്പു, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ല​ക്ഷ്മീ​ദേ​വി, കൃ​ഷി​അ​സ്‌​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മേ​രി വി​ജ​യ, കൃ​ഷി ഓ​ഫീ​സ​ർ എം.​വി. ര​ശ്മി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി.​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.