പി​എം കിസാ​ൻ: ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ വ​ല​ഞ്ഞു ക​ർ​ഷ​ക​ർ
Wednesday, July 6, 2022 11:57 PM IST
നെന്മാറ : ക​ർ​ഷ​ക​ർ​ക്ക് ആ​ഗ​സ്റ്റ്, ഡി​സം​ബ​ർ, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി 2000 രൂ​പ വീ​തം ല​ഭി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​എം കി​സാ​ൻ പ​ദ്ധ​തി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. ഇപ്രകാരം വർഷത്തിൽ 6000 രൂപയാണ് ലഭിക്കുക.
ജൂ​ലാ​യ് പ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ ആ​ഗ​സ്റ്റി​ൽ ല​ഭി​ക്കേ​ണ്ട അ​ടു​ത്ത ഗ​ഡു മു​ട​ങ്ങു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പി​എം കി​സാ​ൻ പ​ദ്ധ​തി​ക്ക് 25 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​നാ​യി സ്ഥ​ലം ത​ങ്ങ​ളു​ടെ പേ​രി​ലാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന റ​വ​ന്യു രേ​ഖ​യാ​യ ത​ണ്ട​പ്പേ​ർ, അ​ക്കൗ​ണ്ട് സ​ർ​ട്ടി​ഫി​ക്ക​റ്റും മൊ​ബൈ​ൽ ന​ന്പ​റും ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ക കൂ​ടി ചെ​യ്താ​ലാ​ണ് പു​തു​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​വു​ക.
ഓ​രോ വി​ല്ലേ​ജ് ഓ​ഫീ​സി​ലും ത​ണ്ട​പ്പേ​ർ അ​ക്കൗ​ണ്ട് സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള ഇ​രു​ന്നൂ​റോ​ളം അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ശോ​ധി​ക്കാ​ൻ ബാ​ക്കി​യു​ള്ള​ത്. ഇ​തി​നു​പു​റ​മേ പു​തി​യ അ​പേ​ക്ഷ​ക​ളും വ​രു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ദൈ​നം​ദി​ന ജോ​ലി​ത്തി​ര​ക്കും കാ​ര​ണം ത​ണ്ട​പ്പേ​ർ അ​പേ​ക്ഷ​യും ഫോ​ണ്‍ ന​ന്പ​റും വാ​ങ്ങി അ​പേ​ക്ഷ പ​രി​ശോ​ധ​ന​യ്ക്ക് വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​പേ​ക്ഷ​ക​രെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണ് വി​ല്ലേ​ജ് ജീ​വ​ന​ക്കാ​ർ.
ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഒ​രു ദി​വ​സം പ​ര​മാ​വ​ധി പ​ത്തി​ൽ താ​ഴെ പേ​രു​ടെ സ്ഥ​ലം മാ​ത്ര​മേ പ​രി​ശോ​ധി​ച്ച് പോ​ക്കു വ​ര​വ് ന​ട​ത്തി ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കാ​നാ​വു​ന്നു​ള്ളു.​ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നാ​കി​ല്ല. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രു​ടെ​യും സ്ഥ​ലം റ​വ​ന്യു രേ​ഖ​ക​ളി​ൽ സ്വ​ന്തം പേ​രി​ലാ​ക്ക​ണ​മെ​ങ്കി​ൽ റ​വ​ന്യു അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച് പോ​ക്കു വ​ര​വ് ന​ട​ത്തി വി​വ​ര​ങ്ങ​ൾ റി​ലീ​സ് എ​ന്ന വൈ​ബ് സൈ​റ്റി​ൽ ന​ല്ക​ണം.
തു​ട​ർ​ന്നാ​ണ് ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പേ​രി​ൽ ത​ണ്ട​പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ക. തു​ട​ർ​ന്ന് പി​എം കി​സാ​ൻ വൈ​ബ് സൈ​റ്റി​ൽ ക​ർ​ഷ​ക​ർ വി​വ​ര​ങ്ങ​ൾ ജൂ​ലൈ 10ന​കം ന​ല്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാൻ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രുടെ ആ​വ​ശ്യം.