അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണമെ​ന്‍റു​ക​ൾ ഡി​സം​ബ​റി​ൽ
Wednesday, July 6, 2022 11:57 PM IST
മ​ണ്ണാ​ർ​ക്കാ​ട് : സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മ​റ്റി യോ​ഗം മ​ണ്ണാ​ർ​ക്കാ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്നു. യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ലെ​നി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റു​ക​ൾ ജി​ല്ല​യി​ൽ രജി​സ്ട്രേ​ഡ് ടൂ​ർ​ണ​മെ​ന്‍റ് ക​മ്മ​റ്റി​ക​ൾ​ക്കു കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ലാ​ഭ വി​ഹി​തം നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ൽ​സാ ധ​ന​സ​ഹാ​യ​മാ​യി ന​ല്കു​ന്ന​തി​നും പ്രാ​ദേ​ശി​ക​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​തി​യ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള ക്യാ​ന്പു​ക​ള​ട​ക്ക​മു​ള്ള പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ഹി​ദ് കു​പ്പു​ത്ത്, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​ കൃ​ഷ്ണ​ൻ കു​ട്ടി, ജി​ല്ലാ ക​മ്മ​റ്റി​യം​ഗം ന​സീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, എം​എ​ഫ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ബാ​ബു, യൂ​സ​ഫ് ചെ​ർ​പ്പു​ള​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.