കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്താലു​ള്ള രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ജാഗ്രത വേണം
Wednesday, July 6, 2022 11:57 PM IST
പാ​ല​ക്കാ​ട് : കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്താ​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ മു​ൻ ക​രു​ത​ലും ബോ​ധ​വ​ത്ക​ര​ണ​വും ന​ല്കു​ന്ന​തി​ൽ പ്രാ​ധാ​ന്യം ന​ല്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി പ​റ​ഞ്ഞു.
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്താ​ൽ ഉ​ണ്ടാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന നാ​ഷ​ണ​ൽ പ്രോ​ഗ്രാം ഓ​ണ്‍ ക്ലൈ​മ​റ്റ് ചേ​ഞ്ച് ആ​ൻ​ഡ് ഹ്യൂ​മ​ൻ ഹെ​ൽ​ത്ത് (എ​ൻ​പി​സി​സി​എ​ച്ച്എ​ച്ച്) ജി​ല്ലാ ടാ​സ്ക് ഫോ​ഴ്സ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
കൊ​ടു​ങ്കാ​റ്റ്, മ​ഴ, ഉ​യ​രു​ന്ന സ​മു​ദ്ര ജ​ല​നി​ര​പ്പ്, അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍ ഡൈ ​ഓ​ക്സൈ​ഡി​ന്‍റെ വ​ർ​ധ​ന​വ് മൂ​ലം ഉ​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ, അ​മി​ത​മാ​യ ചൂ​ട് എ​ന്നി​വ മൂ​ല​മു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ൾ, ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ, സൂ​ര്യ​താ​പം, സൂ​ര്യാ​ഘാ​തം, മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​വ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.
21 അം​ഗ ടാ​സ്ക് ഫോ​ഴ്സി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ക്ഷാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​പേ​ഴ്സ​ണും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റു​മാ​ണ്. ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു മോ​ൾ, എ​ഡി​എം കെ.​ മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​കെ.​പി. റീ​ത്ത, ഡോ. ​സെ​ൽ​വ​രാ​ജ്, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.