മ​ഴ ക​ന​ത്ത​തോ​ടെ ഭീതിപരത്തി കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ
Wednesday, July 6, 2022 11:55 PM IST
ക​ല്ല​ടി​ക്കോ​ട് : മ​ഴ ക​ന​ത്ത​തോ​ടെ നീ​ണ്ട ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ത്തി​ലും എ​ത്തി​യ​ത് പ്ര​ദേ​ശവാ​സി​ക​ളി​ൽ ഭീ​തി​പ​ര​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ക​ല്ല​ടി​ക്കോ​ട് മേ​ലേ​പ്പ​യ്യ​നി, മു​ട്ടി​യ​ങ്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഭീ​ക​ര​ാന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

രാ​ത്രി 11 മ​ണി​യോ​ടെ സി​നി​മ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യ​യി​രു​ന്ന യു​വാ​വ​ാണ് കാ​ട്ടാ​ന​യെ ആ​ദ്യം ക​ണ്ട​ത്. ഇ​ന്ന​ലെ പു​തു​ക്കാ​ടും കാ​ട്ടാ​ന ഇ​റ​ങ്ങി തെ​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു. ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് വി​ര​ള​മ​ണ്.

രാ​ത്രി വീ​ടു​ക​ൾ​ക്കു സ​മീ​പം കാ​ട്ടാ​ന എ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും അ​ക്ര​മ​ണ​ത്തി​ലേ​യ്ക്ക് ന​യി​ക്കു​മോ എ​ന്നാ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ഭ​യം.

രാ​ത്രി ആ​ന​ക​ളെ പേ​ടി​ച്ച് ആ​രും പു​റ​ത്തി​റ​ങ്ങാ​റി​ല്ല. കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

വ​നാ​തി​ർ​ത്തി​യി​ൽ വൈ​ദ്യു​തി വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ട്ര​ഞ്ച് നി​ർ​മി​ക്ക​ണ​മെ​ന്നും കാ​ട്ടു​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ നി​ർ​ത്താ​ൻ വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.